പത്തനംതിട്ട: മലയാള സിനിമയിലെ ബാലാമണിക്ക് ഇന്ന് മിന്നുകെട്ട്. പത്തനം തിട്ടയിലെ ചേപ്പാട് ഗ്രാമത്തിലെ വീടിന് മുന്നില്‍ കല്യാണപ്പന്തല്‍ ഒരുങ്ങിക്കഴിഞ്ഞു. രാവിലെ 12നും 12.30നുമിടയിലാണ് മുഹൂര്‍ത്തം. 5,000 പേര്‍ക്കുള്ള പന്തലാണ് തയ്യാറായിരിക്കുന്നത്. ചങ്ങനാശേരി സ്വദേശി സന്തോഷ് മേനോനാണ് വരന്‍.

‘എല്ലാ പെണ്‍കുട്ടികളെയും പോലെ ഞാനും സന്തോഷവതിയാണ്. പുതിയ ജീവിതത്തിലേക്കാണ് കടക്കുന്നത്. കല്യാണത്തിന് നാട്ടുകാരെയും സിനിമാ സെറ്റിലെ എല്ലാവരെയും വിളിച്ചിട്ടുണ്ട്’ നവ്യ പറയുന്നു. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം മുംബൈയിലേക്ക് പോകുന്ന നവ്യ ഭാവി അഭിനയ ജീവിതത്തെക്കുറിച്ച് വ്യക്തമായ തീരുമാനമെടുത്തിട്ടില്ലെന്നാണ് പറഞ്ഞത്.