കൊച്ചി: ഷ്വാസ് ഹോംസ് അപകീര്‍ത്തിക്കേസില്‍ ചലച്ചിത്ര നടി നവ്യനായര്‍ നേരിട്ട് ഹാജരാകണമെന്ന് ഏറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. ഡിസംബര്‍ 21നാണ് നടി കോടതിയില്‍ ഹാജരാകേണ്ടത്.

ഷ്വാസ് ഹോംസിന്റെ തൃപ്പൂണിത്തറയിലുള്ള ഫ് ളാറ്റിനെകുറിച്ച്  ബ്ലോഗില്‍ അപകീര്‍ത്തിയുണ്ടാക്കുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി എന്നതാണ് കേസ്. ചലച്ചിത്ര താരമായതിനാല്‍ നവ്യയുടെ വാക്ക് ആളുകളെ സ്വാധീനിക്കുമെന്ന വാദം പരിഗണിച്ചാണ് നവ്യയോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.

അന്‍പതുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട നവ്യയ്ക്ക് കോടതി വക്കീല്‍ നോട്ടീസ് നല്‍കിയിരുന്നു. കരാര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി നവ്യ ഫ് ളാറ്റിന്റെ വിലയിനത്തില്‍ അടക്കേണ്ട ഗഡുക്കള്‍ മുടക്കം വരുത്തിയെന്ന് ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. നവ്യ 16,33600രൂപ നല്‍കാനുണ്ടെന്നാണ് പരാതി.

എന്നാല്‍ താന്‍ 23,93,600രൂപയ്ക്ക് വാങ്ങാനാണ് കരാറുണ്ടാക്കിയത്. ഇതുപ്രകാരം നാല് ഗഡുക്കളായി 9.6ലക്ഷം രൂപ നല്‍കിയതുമാണ്. പക്ഷേ ഫ് ളാറ്റിന് 14നിലയ്ക്കുള്ള അനുമതി നിര്‍മാതാക്കള്‍ ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നും നടി പറയുന്നു.