തിരുവനന്തപുരം: നടി നവ്യാനായര്‍ അമ്മയായി. ആണ്‍കുട്ടിക്കാണ് നവ്യ ജന്മം കൊടുത്തത്.

തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു നവ്യയുടെ പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃകര്‍ പറഞ്ഞു.

ചങ്ങനാശേരി സ്വദേശി സന്തോഷ് നാരായണുമായുള്ള വിവാഹത്തിന് പിന്നാലെ നവ്യ മുംബൈയിലേക്ക് താമസം മാറ്റിയിരുന്നു.

സദ്ഗമയയാണ് നവ്യ അവസാനമായി അഭിനയിച്ച ചിത്രം. നാലുമാസം ഗര്‍ഭിണിയായിരിക്കേയാണ് നവ്യ സദ്ഗമയയില്‍ അഭിനയിക്കുന്നത്. അമ്മയായ ശേഷം അഭിനയം തുടരുമോയെന്ന കാര്യം നവ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.