Categories

നവ്യാ നായര്‍ വിവാഹിതയായി

ചേപ്പാട്: മലയാള സിനിമയിലെ ബാലാമണി നവ്യാ നായര്‍ വിവാഹിതയായി. ചങ്ങനാശ്ശേരി പെരുന്ന മാടയില്‍ സന്തോഷ് നാരായണമേനോനാണ് വരന്‍ . മുംബൈയില്‍ ശ്രീചക്ര ഉദ്യോഗ് ലിമിറ്റഡില്‍ വൈസ് പ്രസിഡന്റാണ് സന്തോഷ്.

ചേപ്പാട് ഗ്രാമത്തിലെ സി.കെ.എച്ച്.എസ് ഗ്രൗണ്ടില്‍ ഒരുക്കിയ കല്യാണപ്പന്തലിലായിരുന്നു വിവാഹം. 5,000 പേര്‍ക്കുള്ള പന്തലാണ് തയ്യാറായിരിക്കുന്നത്.
ചടങ്ങില്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , മന്ത്രിമാരായ ജി സുധാകരന്‍ , പാലോളി് മുഹമ്മദ് കുട്ടി എന്നിവരും രാഷ്ട്രീയ രംഗത്തും ചലച്ചിത്ര രംഗത്തുമുള്ള നിരവധി പ്രമുഖരും പങ്കെടുത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.