എഡിറ്റര്‍
എഡിറ്റര്‍
സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ അക്രമംഅസഹിഷ്ണുതയുടെ രാഷ്ട്രീയം : നവോദയ സാംസ്‌കാരിക വേദി
എഡിറ്റര്‍
Thursday 8th June 2017 3:40pm

ദമാം: സി.പി.ഐ.എം ജനറല്‍ സിക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തെ ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തുറന്നെതിര്‍ക്കേണ്ടതുണ്ടെന്ന് നവോദയ സാംസ്‌കാരിക വേദി

സി.പി.എമ്മിന്റെ കേന്ദ്ര ഓഫീസില്‍ പത്രക്കാരെന്ന വ്യാജേന കടക്കുകയും, ജനറല്‍ സിക്രട്ടറി സീതാറാം യെച്ചൂരിയെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിന് പിറകില്‍ സംഘ പരിവാര്‍ ശക്തികളാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്.

സി.പി.ഐ.എമ്മിനെയും, സി.പി.ഐ.എമ്മിന്റെ നേതാക്കളെയും ഉന്നം വെക്കുകയും, കഴിഞ്ഞ കുറെ നാളുകളായി ആക്രമ പരമ്പരകള്‍ അഴിച്ചുവിടുകയും ചെയ്യുന്ന സമീപനമാണ് ഇന്ത്യയിലെ സംഘപരിവാര്‍ സംഘടനകള്‍ നടത്തികൊണ്ടിരുന്നത്.

പലതവണ സി.പി.ഐ.എമ്മിന്റെ കേന്ദ്ര ഓഫീസ് ആക്രമിക്കുകയും, കേരള മുഖ്യമന്ത്രിയായ പിണറായി വിജയനെ കേരളത്തിനു പുറത്ത് കാലുകുത്താന്‍ അനുവദിക്കുകയില്ലെന്നുമുള്ള ഹിന്ദു സംഘടനകളുടെ ആഹ്വാനങ്ങളും ഉയര്‍ന്നപ്പോഴൊന്നും അതിനെ ഭയക്കാതെ മതേതര പക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പ്രസ്ഥാനത്തെ തകര്‍ക്കാനോ, തളര്‍ത്താനോ കഴിയുമെന്നുള്ള അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെ വിശ്വാസം തികഞ്ഞ മൗഢ്യമാണെന്ന് പറയാതെ വയ്യ.

ബി.ജെ.പി.യുടെ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത് ഷാ കേരള സന്ദര്‍ശ്ശനം ഒരു ചലനവും ഉണ്ടാക്കാതെ പോയതിന്റെ രോഷം തീര്‍ക്കാനുള്ള ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ ആവില്ല. ഹിന്ദുത്വ രാഷ്ട്രീയം ഗൂഢമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കേന്ദ്ര ഭരണകൂടത്തിന്റെ സമീപനങ്ങളെ ശരിയായും, ശക്തിയായും പ്രതിരോധിക്കുന്ന ഒരു പ്രസ്ഥാനമെന്ന നിലയില്‍ സി.പി.എമ്മിനെ ഇല്ലാതാക്കാനുള്ള കുല്‍സിത ശ്രമങ്ങളെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തുറന്നെതിര്‍ക്കേണ്ടതുണ്ട്.

അധികാരം ഉണ്ടെന്നുള്ളത് കൊണ്ട് മാത്രം തങ്ങളുടെ തെറ്റായ നിലപാടുകള്‍ക്കെതിരായി ഉയരുന്ന ശബ്ദങ്ങളെ നിശ്ശബ്ദമാക്കാമെന്നുള്ള വിശ്വാസം ഫാസിസമല്ലാതെ മറ്റൊന്നുമല്ല ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ, ജനാധിപത്യത്തെയാകെ തന്നെയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ഏത് നീക്കങ്ങളും പ്രതിരോധിക്കേണ്ടതുമുണ്ട്.

പാര്‍ലമെന്റ് എം.പി.യും, ഒരു ദേശീയ പാര്‍ട്ടിയുടെ കേന്ദ്ര സിക്രട്ടറിയുമായ സീതാറാം യെച്ചൂരിക്കെതിരെ ഉണ്ടായ കൈയ്യേറ്റ ശ്രമങ്ങളെ അപലപിക്കാന്‍ തയ്യാറാകാതെ പ്രധാനമന്ത്രിയും, ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാക്കളും മൗനം തുടരുമ്പോള്‍, ഇത്തരം കൈയ്യേറ്റ ശ്രമങ്ങള്‍ക്ക് സഹായവും, പ്രോത്സാഹനവും ലഭിക്കുന്നത് എവിടെ നിന്നാണെന്ന് വ്യക്തമാകുന്നുണ്ട്.അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ പ്രസ്ഥാനങ്ങളും മുന്നോട്ട് വരേണ്ടതുണ്ടെന്നും നവോദയ സാംസ്‌കാരിക വേദി ആവശ്യപ്പെട്ടു.

Advertisement