എഡിറ്റര്‍
എഡിറ്റര്‍
നവോദയ സാംസ്‌കാരികവേദി : സ്വാഗതസംഘ രൂപീകരണം
എഡിറ്റര്‍
Monday 21st March 2016 12:36am

eastern

ജുബൈല്‍: നവോദയ സാംസ്‌കാരികവേദി ഈസ്റ്റെന്‍ പ്രോവിന്‍സിന്റെ 7മത് കേന്ദ്ര സമ്മേളനത്തിനായുള്ള സ്വാഗതസംഗം രൂപീകരിച്ചു. ജുബൈലില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണ യോഗം നവോദയ രക്ഷാധികാരി സ. ആസാദ് തിരൂര്‍ നിര്‍വഹിച്ചു.

തുടര്‍ന്ന് നവോദയ ജനറല്‍ സെക്രട്ടറി സ. ജോര്‍ജ് വര്‍ഗ്ഗീസ് സമ്മേളനത്തെ നടത്തിപ്പിനെകുറിച്ചു വിശദീകരിച്ചു, തുടര്‍ന്ന് 201 അംഗ സ്വാഗത സംഘ പ്രഖ്യാപനവുമുണ്ടായി.

രക്ഷാധികാരികളായി ആസാദ് തിരൂര്‍, പ്രേമരാജ്, ചെയര്‍മാന്‍ വിവേക്, വൈസ്‌ചെയര്‍മാന്‍ ലക്ഷ്മണന്‍, ജനറല്‍ കണ്‍വീനര്‍ റഷീദ്, ജോ. കണ്‍വീനര്‍മാരായി പ്രസാദ്, ഉമേഷ് കളരിക്കല്‍, ഫൈനാന്‍സ് ചുമതല സുധീഷ് തൃപ്രയാര്‍ എന്നിവരെയും, തുടര്‍ന്നുള്ള വിവിധ കമ്മറ്റികളെയും പ്രഖാപിച്ചു.

നവോദയ രക്ഷാധികാരി സമിതിയംഗം പ്രഭാകരന്‍ കണ്ണൂര്‍, ഇ എം കബീര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു കേന്ദ്ര നേതാക്കളും, ദല്ല, കോബാര്‍, ഖത്തീഫ്, റഹീമ, ജുബൈല്‍ എന്നീ ഏരിയ നേതാക്കളും, കുടുംബവേദി അംഗങ്ങള്‍, ജുബൈലിലെ മേഖല യുണിറ്റ് നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. ഉമേഷ് കളരിക്കല്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ലക്ഷ്മണന്‍ നന്ദി രേഖപ്പെടുത്തി.

Advertisement