മുംബൈ: നവി മുംബൈയില്‍ വിഷവാതകം ശ്വസിച്ച് 40ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ കുട്ടികളുമുണ്ട്. നവി മുംബൈയിലെ ഓഷ്യാനിക് എക്‌പോര്‍ട്ട്‌സ് കമ്പനിയിലെ കോള്‍ഡ് സ്റ്റോറേജ് മുറിയിലെ ടാങ്കില്‍ നിന്നാണ് വിഷവാതകം പുറത്തുവന്നത്. ശ്വാസ തടസവും ശാരീരക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്് 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ നായിക് ഓഷ്യാനിക് എക്‌സ്‌പോര്‍ട്ട് കമ്പനിക്കെതിരേ പോലിസ് കേസെടുത്തു. നാട്ടുകാര്‍ കമ്പനിയ്ക്ക് നേരെ കല്ലേറ് നടത്തിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കുകയും കല്ലേറില്‍ നാല് വാഹനങ്ങള്‍ക്ക് കേടു വരുത്തുകയും ചെയ്തു.