പ്രശസ്ത ഹിന്ദി സിനിമ സീരിയല്‍ താരം നവിന്‍  നിശ്ചല്‍ അന്തരിച്ചു. 1970ല്‍ പുറത്തിറങ്ങിയ സാവന്‍ ബാഡണ്‍ എന്ന ചിത്രത്തിലൂടെയാണ് നവീണ്‍ ചലച്ചിത്രരംഗത്തെത്തിയത്.

ആദ്യ ചിത്രം ഹിറ്റായതോടെ നവിന്‍ നിശ്ചല്‍ ബോളിവുഡില്‍ സ്ഥിരം സീറ്റ് ഉറപ്പിക്കുകയായിരുന്നു. പാവങ്ങളുടെ രാജേഷ് ഖന്ന എന്നായിരുന്നു ഒരുകാലത്ത് നവിന്‍ അറിയപ്പെട്ടിരുന്നത്.

ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്ത നവിന്‍ പിന്നീട് സിനിമാരംഗത്തുനിന്നും മാറി സീരിയല്‍ രംഗത്ത് സജീവമായി. ആക്രോശ് അടക്കം നൂറോളം ചിത്രങ്ങളില്‍ സ്വഭാവനടന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.