റിയാദ്: സൗദി അറേബ്യയിലെ പൊതുമാപ്പുമായി ബന്ധപെട്ടുകൊണ്ട് തിരുഗേഹങ്ങളുടെ സംരക്ഷകന്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച ഇളവ് തീരാന്‍ സമയമായിരിക്കുകയാണ്, കഴിഞ്ഞ മാര്‍ച്ച് 28 മുതല്‍ 90 ദിവസങ്ങളിലായി ജൂണ്‍ 27 ന് അവസാനിക്കുന്ന അവസരത്തില്‍ ഔട്ട് പാസ്സ് ലഭിച്ച് നാട്ടില്‍ പോകാന്‍ കഴിയാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുവേണ്ട സഹായങ്ങള്‍ക്ക് ആവശ്യമായ സമീപനങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുണ്ടാകണമെന്ന് സൗദിയില്‍ നിന്നുളള കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് കേരള മുഖ്യമന്ത്രിയോടും നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റിനോടും ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ചിട്ടുള്ള പരാതി വേണ്ടപെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ സൗദി അറബ്യയിലെ ഇന്ത്യന്‍ എംബസ്സിയുടെ കണക്ക് പ്രകാരം ഇ.സി.ക്ക് വേണ്ടി എംബസ്സിയെ സമീപിച്ച ഇതര സംസ്ഥാനക്കാര്‍ അനവധിയാണ്.

അതില്‍ മലയാളികളായി റിയാദ് എംബസ്സിയില്‍ നിന്ന് 1288 പേരും ജിദ്ദ കൗണ്‍സിലേറ്റില്‍ നിന്ന് 512 പേരടക്കം 1771 ഇ.സി കൈപറ്റിയിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷം പേരും നാട്ടിലേക്ക് പോയിക്കഴിഞ്ഞു.

ഏതെങ്കിലും കാരണവശാല്‍ നാട്ടില്‍ പോകാന്‍ ബുധിമുട്ടുന്നവരെ നാട്ടിലെത്തിക്കുന്നതിനാവശ്യമായ സത്ത്വര നടപടികള്‍ ഗവന്മേന്റ്‌റ് സംവിധാനങ്ങളിലൂടെ സ്വീകരിക്കണമെന്നും ഇന്ത്യയിലെ മറ്റിതര സംസ്ഥാനക്കാരെയും മലയാളികളെയും നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധയും സഹായങ്ങളും ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു