ദമ്മാം: നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം, സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ, സാഹിത്യ, സാംസ്‌കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.

Subscribe Us:

അല്‍ ഖോബാര്‍ ക്ലാസ്സിക്ക് റെസ്റ്റാറന്റിലെ എമറാള്‍ഡ് ഹാളില്‍ നടന്ന നവയുഗം ഇഫ്താര്‍ സംഗമത്തില്‍, വിവിധ പ്രവാസി സംഘടനാനേതാക്കള്‍, സാമൂഹ്യ-ജീവകാരുണ്യപ്രവര്‍ത്തകര്‍, സാംസ്‌കാരിക നായകന്മാര്‍, വ്യവസായികള്‍, മാധ്യമ പ്രവര്‍ത്തകര്‍, പ്രവാസി കുടുംബങ്ങള്‍ എന്നിങ്ങനെ പ്രവാസലോകത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ പങ്കെടുത്തു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇഫ്താര്‍ സംഗമയോഗത്തില്‍, ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ഭരണസമിതി മുന്‍ചെയര്‍മാന്‍ ഡോ: അബ്ദുള്‍ സലാം റംസാന്‍ സന്ദേശം അവതരിപ്പിച്ചു. നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, വൈസ് പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി, ഇന്ത്യന്‍ എംബസ്സി ദമ്മാം ഹെല്‍പ്ഡെസ്‌ക്ക് വോളന്റീര്‍ ടീമിന്റെ തലവന്‍ ഡോ: മിര്‍സ ബെയ്ഗ് എന്നിവര്‍ സംസാരിച്ചു.

പരിപാടികള്‍ക്ക് നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം, സാജന്‍ കണിയാപുരം, ലീന ഉണ്ണികൃഷ്ണന്‍, പ്രിജി കൊല്ലം, ശ്രീകുമാര്‍ വെള്ളല്ലൂര്‍, അരുണ്‍ ചാത്തന്നൂര്‍, ദാസന്‍ രാഘവന്‍, രാജീവ് ചവറ, ഗോപകുമാര്‍, ലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണികൃഷ്ണന്‍, റെജി സാമുവല്‍, സുമി ശ്രീലാല്‍, ലീന ഷാജി, മുനീര്‍ ഖാന്‍, റെഞ്ചി, ഖദീജ ഹബീബ്, സക്കീര്‍ ഹുസ്സൈന്‍, മിനി ഷാജി, രാജേഷ് ചടയമംഗലം, മീനു അരുണ്‍, പ്രതിഭ പ്രിജി എന്നിവര്‍ നേതൃത്വം നല്‍കി.