കോബാര്‍: പുണ്യങ്ങളുടെ പൂക്കാലമായ റംസാന്റെ സന്ദേശം വിളിച്ചോതി, നവയുഗം സാംസ്‌കാരിക വേദി കോബാര്‍ സിറ്റി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ വിരുന്നും പ്രവാസി സൌഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചു.

കോബാര്‍ ഗള്‍ഫ് ദര്‍ബാര്‍ റെസ്റ്റോറന്റില്‍ നടന്ന ഇഫ്താര്‍ കൂട്ടായ്മയില്‍ നവയുഗംകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു.

നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി റമദാന്‍ പ്രഭാഷണം നടത്തി. വെറുപ്പിന്റെ ലോകത്ത് സ്‌നേഹത്തിന്റെയും, കാരുണ്യത്തിന്റെയും സുഗന്ധം പരത്തുകയെന്നതാണ് റംസാന്‍ നൊയമ്പിന്റെ യഥാര്‍ത്ഥ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.

നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ ഉണ്ണി പൂച്ചെടിയല്‍, എം.എ.വാഹിദ് കാര്യറ, ബെന്‍സി മോഹന്‍, അരുണ്‍ ചാത്തന്നൂര്‍ എന്നിവര്‍ പ്രവാസി സൌഹൃദ കൂട്ടായ്മയില്‍ പങ്കെടുത്തു സംസാരിച്ചു.

ഇഫ്താര്‍ കൂട്ടായ്മ ചടങ്ങുകള്‍ക്ക് നവയുഗം കോബാര്‍ സിറ്റി യൂണിറ്റ് ഭാരവാഹികളായ ബിജി ബാലന്‍, അന്‍വര്‍ ആലപ്പുഴ, റമീസ് അബ്ദുല്‍ഖാദര്‍, മാധവ് കെ. വാസുദേവ്, ഉണ്ണീക്കൃഷ്ണന്‍, ജെസിര്‍, ഷിജോയ് ദേവസ്യ, ഷൈജു ജമാലുദ്ദീന്‍, അബ്ദുള്‍ കലാം, എ ടി എം വിജയ്, റോബി കൊച്ചിക്കാട്, വേണു, ശ്യാം കുമാര്‍, സൗമ്യ വിജയ്, അനീഷ കലാം, മുഹമ്മദ് അബുബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.