അല്‍ കോബാര്‍: നവയുഗം സാംസ്‌കാരിക വേദി അല്‍ കോബാര്‍ മേഖല കമ്മിറ്റിയുടെകീഴില്‍ വരുന്ന അക്രബിയ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം, പ്രവാസി തൊഴിലാളികളുടെയും, കുടുംബങ്ങളുടെയും മികച്ച പങ്കാളിത്തം കൊണ്ട്ശ്രദ്ധേയമായി.
അല്‍ കോബാര്‍ ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച ഇഫ്താറില്‍, നവയുഗംകേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ജമാല്‍ വില്യപ്പിള്ളി റമദാന്‍ സന്ദേശം നല്‍കി.

നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി, ജനറല്‍ സെക്രട്ടറി എം.എ വാഹിദ് കാര്യറ , രക്ഷാധികാരി ഉണ്ണി പൂച്ചെടിയില്‍, കേന്ദ്ര കമ്മിറ്റി നേതാക്കളായ സാജന്‍ കണിയാപുരം, അരുണ്‍ ചാത്തന്നൂര്‍, അന്‍വര്‍ ആലപ്പുഴ,ബിജിപാല്‍, ഉണ്ണികൃഷ്ണന്‍, മാധവ് കെ വാസുദേവ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

നവയുഗം അക്രബിയ യൂണിറ്റ് ഭാരവാഹികളായ സഹീര്‍ഷാ, സന്തോഷ് ചാങ്ങോലിക്കല്‍, റെജിന്‍ ചന്ദ്രന്‍, റിയാസ്, കൃഷ്ണന്‍ കുട്ടി, അസിം അന്‍സാരി, പ്രകാശ്‌മോന്, സജീഷ്, ഷിബു ജോര്‍ജ്ജ്, സാദിക്ക്, സുനില്‍, സുധീര്‍ എന്നിവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി.