എഡിറ്റര്‍
എഡിറ്റര്‍
സംവിധായകന്‍ വിനയന്, നവയുഗം ദമ്മാം എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
എഡിറ്റര്‍
Friday 19th May 2017 2:07pm

ദമ്മാം: ഹൃസ്വസന്ദര്‍ശനത്തിനായി നവയുഗം സാംസ്‌കാരികവേദിയുടെ അതിഥിയായി എത്തിയ പ്രശസ്ത മലയാള സിനിമ സംവിധായകനും, ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനുമായ വിനയന്, നവയുഗം കേന്ദ്രകമ്മിറ്റി, ദമ്മാം എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

എയര്‍പോര്‍ട്ടില്‍ വെച്ച് നല്‍കിയ സ്വീകരണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ ഷാജി മതിലകം, ജമാല്‍ വല്യാപ്പള്ളി, അരുണ്‍ ചാത്തന്നൂര്‍, സക്കീര്‍ ഹുസ്സൈന്‍, മുനീര്‍ ഖാന്‍, ബഷീര്‍, വനിതാവേദി നേതാക്കളായ മിനി ഷാജി, മീനു അരുണ്‍, ആരതി എം.ജി എന്നിവര്‍ പങ്കെടുത്തു.

മെയ് 18ന് വ്യാഴം വൈകുന്നേരം 7 മണിയ്ക്ക് ദമ്മാം പാരഗണ്‍ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച്, നവയുഗം പത്താം വാര്‍ഷിക ആഘോഷപരിപാടികളുടെ ഉദ്ഘാടനവും, നവയുഗം എ.ബി.ബര്‍ദ്ദാന്‍ സ്മാരക പുരസ്‌കാരദാനവും വിനയന്‍ നിര്‍വ്വഹിച്ചു.

ആദ്യമായാണ് ശ്രീ വിനയന്‍ സൗദി അറേബ്യയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. ഔദ്യോഗികസന്ദര്‍ശനം പൂര്‍ത്തിയാക്കി മെയ് 20 ന് അദ്ദേഹം കൊച്ചിയിലേയ്ക്ക് മടങ്ങിപ്പോകും.

 

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം
saudinews@doolnews.com

Advertisement