എഡിറ്റര്‍
എഡിറ്റര്‍
പാക് പ്രധാനമന്ത്രിയായി നവാസ് ഷരീഫ് അധികാരമേറ്റു
എഡിറ്റര്‍
Wednesday 5th June 2013 4:49pm

navas-shareef

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി പി.എം.എല്‍(എന്‍) നേതാവ് നവാസ് ഷരീഫ് അധികാരമേറ്റു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയാണ് ഷരീഫിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന ആദ്യ വ്യക്തിയാണ് നവാസ് ഷരീഫ്. രാജ്യത്തെ കടുത്ത സാമ്പത്തികപ്രതിസന്ധിയും ഊര്‍ജക്ഷാമവും ആഭ്യന്തര തീവ്രവാദവും ഉടന്‍ തീര്‍പ്പാക്കുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം നവാസ് ഷരീഫ് പറഞ്ഞു.

Ads By Google

പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെഹ്‌രീക് ഇന്‍സാഫ് നതാവ് ജാവേദ് ഹാശ്മിയും പി.പി.പി നേതാവ് മഖ്ദൂം അമീന്‍ ഫഹീമും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നെങ്കിലും 342 അംഗ സഭയില്‍ 180ഓളം അംഗങ്ങളുടെ പിന്തുണയുള്ള ഷരീഫിന് നറുക്ക് വീഴുകയായിരുന്നു.

1999 ല്‍ പട്ടാള അട്ടിമറിയെ തുടര്‍ന്ന് രാജ്യം വിട്ട നവാസ് ഷെരീഫ്, 2007 ല്‍ തിരിച്ചെത്തി രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു. ഷെരീഫിനൊപ്പം ഇരുപതോളം മന്ത്രിമാരും സത്യപ്രതിജ്ഞചെയ്തു.

Advertisement