എഡിറ്റര്‍
എഡിറ്റര്‍
നവാസ് ഷെരീഫ് കശ്മീരിലെ ചാരപ്രവര്‍ത്തനങ്ങളെ പിന്തുണച്ചെന്ന് വെളിപ്പെടുത്തല്‍
എഡിറ്റര്‍
Friday 1st November 2013 6:38am

navas-shareef

വാഷിങ്ടണ്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ##നവാസ് ഷെരീഫ് കശ്മീരിലെ ചാരപ്രവര്‍ത്തനം തുടരാന്‍ ഐ.എസ്.എയോട് ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തല്‍.

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായി പാക്കിസ്ഥാനെ പ്രഖ്യാപിക്കുമെന്ന യു.എസിന്റെ മുന്നറിയിപ്പുണ്ടായിട്ടും കശ്മീരിലെ വിഘടന പ്രവര്‍ത്തനങ്ങളെ ഷെരീഫ് പിന്തുണച്ചെന്ന് മുന്‍ പാക്ക് നയതന്ത്രഞ്ജനായ ഹുസൈന്‍ ഹഖാനി തന്റെ ‘മാഗ്നിഫിസന്റ് ഡെല്യൂഷന്‍സ്’ എന്ന പുസ്തകത്തില്‍ പറയുന്നു.

1992ല്‍  ഷെരീഫ് പ്രധാനമന്ത്രിയായിരുന്ന കാലത്തിലാണ് സംഭവം. പാക്കിസ്ഥാനില്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനാവില്ലെന്ന് മനസിലാക്കിയ ഷെരീഫ് യു.എസ് മുന്നറിയിപ്പ് ഇല്ലാതാക്കാന്‍ യു.എസിലെ മാധ്യമങ്ങളേയും രാഷ്ട്രീയപ്രവര്‍ത്തകരേയും സ്വാധിനപ്പെടുത്തുന്നതിന്റെ ഭാഗമായി 12 കോടിയോളം രൂപ ചിലവഴിച്ചു.

സഹായിയായ ഹുസൈന്‍ ഹഖാനിയെ ഇതിനായി നിയോഗിച്ചു. എന്നാല്‍ ഷെരീഫിനൊപ്പം നില്‍ക്കാന്‍ വിസമ്മതിച്ച ഹഖാനി ശ്രീലങ്കയിലെ പാക്ക് അംബാസിഡറായി – പുസ്തകം പറയുന്നു.

വിവിധ തീവ്രവാദസംഘടനകള്‍ക്ക് ആയുധങ്ങളും പരീശീലനവും നല്‍കി പാക്കിസ്ഥാന്‍ സഹായിക്കുന്നതിന് തെളിവുണ്ടെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പാക്കിസ്ഥാനെ തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യമായി പ്രഖ്യാപിക്കുമെന്നും കാണിച്ച് യു.എസ് അയച്ച കത്ത് ഷെരീഫ് അവഗണിച്ചു- പുസ്തകത്തില്‍ പറയുന്നു.

അടുത്തയാഴ്ചയാണ് ‘മാഗ്നിഫിസന്റ് ഡെല്യൂഷന്‍സ്’  പുറത്തിറങ്ങുന്നത്.

Advertisement