എഡിറ്റര്‍
എഡിറ്റര്‍
നവധാര ജിദ്ദ വിജയന്‍ മാഷ് അനുസ്മരണം സംഘടിപ്പിച്ചു
എഡിറ്റര്‍
Wednesday 6th November 2013 3:18pm

navadhara-jiddha

ജിദ്ദ: നവധാര സംഘടിപ്പിച്ച വിജയന്‍ മാഷ് അനുസ്മരണം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അതിജീവനത്തിനായി നടത്തുന്ന ജനകീയസമരങ്ങളെ നിഷ്‌കരുണം അടിച്ചമര്‍ത്തുകയോ, ചോരയില്‍ മുക്കിക്കൊല്ലുകയോ ചെയ്യുന്ന സമീപനമാണ് പോലീസിന്റേത്.

ഇത്തരമൊരു സംവിധാനം മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും, വഴിവിട്ട് സഹായിക്കുകയുമാണെന്ന്  കെ.സി. ഉമേഷ് ബാബു ടെലിഫോണിലൂടെ  അഭിപ്രായപ്പെട്ടു.

രാഷ്ട്രിയ സാമൂഹിക പരിസരത്ത് നടമാടുന്ന ജീര്‍ണ്ണതക്കെതിരെ ജാഗ്രതാസമൂഹം ഉയര്‍ന്നു വരിക ഇടതുപക്ഷത്താണെന്നും അത് സാക്ഷാത്കരിക്കാന്‍ നിലവിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കില്ല എന്നും പറഞ്ഞ വിജയന്‍  മാഷിന്റെ പ്രവചനങ്ങള്‍ അന്വര്‍ത്ഥമായതായും ഉമേഷ് ബാബു ചൂണിക്കാട്ടി.

ആശയ ലോകത്ത് ഉത്തംഗതയിലുള്ള വിജയന്‍ മാഷ് തന്റെ പ്രവര്‍ത്തന മേഖലകളെ ആകെത്തന്നെയും സക്രിമാക്കിയിരുന്നതായി കെ. ഹസന്‍കോയ, (ന്യൂസ്എഡിറ്റര്‍, മലയാളം ന്യൂസ്)അഭിപ്രായപ്പെട്ടു. കറപുരളാത്ത നിലപാടിന്റെ തെളിമയും, പാര്‍ട്ടി പ്രതിബദ്ധതയും അവസാനം വരെ പുലര്‍ത്തിയപ്പോഴും പ്രസ്ഥാനം എല്ലാം മറന്നു പോയിരുന്നതായും ചൂണ്ടിക്കാട്ടി.

സ്വന്തം മനസ്സാക്ഷിയില്‍ നിന്നും ഉത്ഭവിക്കുന്ന  വാക്കുകള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് വിജയന്‍  മാഷിന്റെ  ഏറ്റവും വലിയ സവിശേഷത എന്ന് വി.എം. ഇബ്രാഹീം (ഗള്‍ഫ് മാധ്യമം) അഭിപ്രായപ്പെട്ടു.

ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എത്രയോ മുമ്പേ പറഞ്ഞു വെച്ച വിജയന്‍ മാഷ് നിഷ്‌ക്രിയതക്കെതിരെ കലഹിച്ചത്‌കൊണ്ടാണ് ആദര്‍ശ ജനസമുഹത്തിന് സ്വീകാര്യമാകാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അവസരത്തിനൊത്ത് അഭിപ്രായം പറയുന്നവര്‍ക്ക് ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയാതിരുന്ന കാലത്ത്  നൂറ്റാണ്ടുകള്‍ പ്രസക്തമായ അഭിപ്രായങ്ങളിലൂടെ വിജയന്‍ മാഷ്  എക്കാലവും പ്രസക്തമാണെന്ന് പ്രൊ. റെയ്‌നോള്‍ഡ് അഭിപ്രായപ്പെട്ടു.

ഫാസിസത്തിനെതിരെ പാര്‍ട്ടിക്ക് ഇന്ധനം നിറച്ചു നല്‍കിയ വിജയന്‍ മാഷെ തള്ളിക്കളയുന്ന പ്രവണത സി.പി.എം.ന് ദോഷം ചെയ്യുന്നുണ്ടെന്ന് അഡ്വ:മുനീര്‍ അഭിപ്രായപ്പെട്ടു.

ഇടതുപക്ഷം വലതുപക്ഷത്തിന്റെ അളവുകോലുകൊണ്ട് ഇടതുപക്ഷത്തെത്തന്നെ അളക്കാന്‍ ആരംഭിച്ചതോടെ അടിച്ചമര്‍ത്തപ്പെട്ടവന്റേയും, അതിജീവന പോരാട്ടത്തിന്റേയും കൊടിയിറക്കമാണ് വരാനിരിക്കുന്നതെന്ന വിജയന്‍ മാഷിന്റെ മുന്നറിയിപ്പും പ്രതിരോധ ഇടപെടലും ഒരു ഇടതുപക്ഷ ബദലിന് കരുത്ത് പകരുന്നതാണെന്ന് സമീപകാലം തിരിച്ചറിഞ്ഞത് ശുഭോതര്‍ക്കമാണ്.

അദ്ദേഹത്തിന്റെ കാവ്യാത്മകവും, കമനീയവുമായ ധൈഷണിക ജീവിതം അന്വേഷിക്കുന്നവര്‍ക്ക് കണ്ടെത്താന്‍ കഴിയുക മനുഷ്യത്വത്തിന്റെ ഉദാത്ത ലാവണ്യം മാത്രമായിരിക്കും.

ഒരു സമൂഹത്തിലെ ഏറ്റവും ഉയര്‍ന്നതും, മൗലികവുമായ ധൈഷണിക വ്യക്തിത്വത്തിനു ഏറ്റവും കരുണാമയമായ മാനുഷിക മുഖം കൂടി സാധ്യമാണ് എന്ന ബോധ്യമായിരിക്കണം വിധ്വേഷമില്ലാത്ത വിമര്‍ശന ശരമേറ്റു പുളഞ്ഞവര്‍ക്കുപോലും ഈ ഋഷിതുല്യനെ ഇത്രമേല്‍  പ്രിയങ്കരമാക്കിയതെന്ന് ചര്‍ച്ച സമാഹരിച്ചു കൊണ്ട് നവധാരകേന്ദ്രസെക്രട്ടറിനാസര്‍ അരിപ്ര പറഞ്ഞു.

ഷീബ ടീച്ചര്‍ വിജയന് മാഷ് അനുസമരണ പ്രമേയവും,  ബുഷ്‌റ വിപ്ലവ ഗാനവും ആലപിച്ചു.കെ.വി. നാസര്‍ ആഞ്ഞിലങ്ങാടി, ഗഫൂര്‍ ചുങ്കത്തറ  എന്നിവരും സംസാരിച്ചു.ഷാജു ചാരുമ്മൂട് സ്വാഗതവും ഇക്ബാല്‍ കായംകുളം നന്ദിയും പറഞ്ഞു.

Advertisement