എഡിറ്റര്‍
എഡിറ്റര്‍
അധികാരവും പണവും കൊണ്ട് നീതിയുടെ പക്ഷത്തെ വിലയ്‌ക്കെടുക്കാനാവില്ല; നവധാര
എഡിറ്റര്‍
Monday 4th February 2013 2:29pm

Navadhara Jeddahജിദ്ദ:അധികാരവും പണവുംകൊണ്ട് നീതിയുടെ പക്ഷത്തെ വിലക്കെടുക്കാനാവില്ല എന്നതിന്റെ സൂചനയാണ്  സൂര്യനെല്ലിക്കേസ്സില്‍ സുപ്രീം കോടതിയുടെ വൈകിയുദിച്ച വിധിയെന്ന് നവധാര അഭിപ്രായപ്പെട്ടു.

Ads By Google

നരാധമന്‍മാരാല്‍ നിര്‍ദയം പിച്ചിച്ചീന്തപ്പെട്ട്, മരിക്കാനുള്ളഅവകാശം പോലും നല്‍കാതെ ഇത്രയുംകാലംചിത്രവധം ചെയ്ത ഒരു പെണ്‍കുട്ടിക്ക് രോദനത്തിന്റെ വ്രണപ്പാടുകള്‍ക്ക് മീതെ പരമോന്നത നീതിപീഠം നല്‍കിയ സാന്ത്വനം പ്രതീക്ഷ നല്‍കുന്നതല്ലെങ്കിലും,മഹത്തായ ജനാധിപത്യം അവകാശപ്പെടുന്ന ഒരുരാജ്യത്ത് നീതിക്കുവേണ്ടി ഇത്രയും ദൈര്‍ഘ്യം എന്ത് പ്രതീക്ഷയാണ് ബാക്കിവെയ്ക്കുന്നതെന്ന് നീതിപീഠം തന്നെ വ്യക്തമാക്കേണ്ടതായിട്ടുണ്ട്.

ഇന്ത്യയുടെ അഭിമാനമായി ഉയര്‍ത്തിക്കാട്ടുന്ന ജനാധിപത്യ മതനിരപേക്ഷതക്ക് നിര്‍ഭാഗ്യവശാല്‍ കോട്ടം തട്ടിയാല്‍ അതിന്റെ ഉത്തരവാദിത്തം ഇന്ത്യയിലെ കോടതികള്‍ക്കു മാത്രമായിരിക്കും. പൗരാവകാശലംഘനവും, നീതി നിഷേധവും, ഇരകള്‍ക്ക് നേരേ പ്രയോഗിക്കുന്ന അധികാര രാഷ്ട്രീയവും, കളങ്കിത നീതിപീഠവും, ഭീകര ഭ്രംഷ്ഠങ്ങള്‍ കാട്ടുന്നത് ഏതു ജനാധിപത്യ നീതിയാണ് സാദ്ധ്യമാവുകയെന്നും വ്യക്തമാക്കേണ്ട സമയം സംജാതമായിട്ടുണ്ടെന്ന് നവധാര ചൂണ്ടിക്കാട്ടി.

രാജ്യത്തെ കപട സദാചാരവും, പുരുഷകേന്ദ്രീകൃത അധികാരകേന്ദ്രങ്ങളും, നിര്‍ലോപം ഉല്‍പ്പാദിപ്പിക്കുന്ന രാഷ്ട്രീയ നരഭോജികള്‍ എത്രകാലം ശുദ്ധികലശം നടത്തിയാലും, നീതിയ്ക്കായുള്ള പോരാട്ടത്തെ തകിടംമറിക്കാനാവില്ല എന്ന പാഠം വൈകിയാണെങ്കിലും ഒരു രുകോടതി വ്യക്തമാക്കിയത് വേട്ടക്കാരുടെ ആഹ്ലാദാരവങ്ങള്‍ക്കുമുകളില്‍ കരിനിഴല്‍ വീഴ്ത്തിയതായും നവധാര അഭിപ്രായപ്പെട്ടു.

ഏരിയ പ്രസിഡന്റ് നാസ്സര്‍ ആഞ്ഞിലങ്ങാടി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്രസെക്രട്ടറി നാസ്സര്‍ അരിപ്ര രാഷ്ട്രീയറിപ്പോര്‍ട്ടും, ഷാജു പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഏരിയ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗഫൂര്‍ചുങ്കത്തറ, സഹീര്‍വലപ്പാട്, ബഷീര്‍ആലപ്പുഴ, റഫീഖ് പെരിന്താറ്റിരി, മുജീബ് വാപ്പന്‍ എന്നിവരും സംസാരിച്ചു.

Advertisement