എഡിറ്റര്‍
എഡിറ്റര്‍
യാത്രാപ്രശ്‌നം പരിഹരിക്കാന്‍ നയതന്ത്ര കാര്യാലയം ഇടപെടണമെന്ന് നവധാര
എഡിറ്റര്‍
Wednesday 28th November 2012 1:06pm

Navadhara Jeddahജിദ്ദ: ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷിത്വ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം ക്രിയാത്മകമായി ഇടപെടണമെന്ന് ജിദ്ദ നവധാര ആവശ്യപ്പെട്ടു.

Ads By Google

വളരെക്കാലമായി സ്‌കൂളിലെ ഗതാഗതകരാറിലെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നടപടികള്‍ക്കെതിരെ രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും ഇന്ത്യന്‍ സമൂഹവും ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ തുടരുകയും കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും ചെയ്യുന്നതില്‍ സ്‌കൂളിന്റെ ഭരണ സമിതിയും കോണ്‍സുലേറ്റും സ്‌കൂള്‍ അധികൃതരും നിസ്സംഗത പുലര്‍ത്തുന്നതില്‍ രോഷാകുലരായ രക്ഷിതാക്കള്‍ പ്രശ്‌നപരിഹാരത്തിനായി സൗദി നീതിപീഠത്തെ സമീപിക്കാനുള്ള ശ്രമമകും ഉചിതമെന്ന് നവധാര അഭിപ്രായപ്പെട്ടു.

ഡ്രൈവര്‍മാരുടെ ശമ്പളവും അര്‍ഹമായ ആനുകൂല്യങ്ങളും തടഞ്ഞ് വെക്കുകയോ നിഷേധിക്കുകയോ ചെയ്യുന്ന പ്രവണത ചോദ്യം ചെയ്യുന്നതാണ് അവര്‍ക്കെതിരെ പ്രതികാര നടപടിയുമായി കേസില്‍ പെടുത്തുകയും ഭീഷണിപ്പെടുത്തി നിശബ്ദമാക്കി ജോലി നിഷേധിച്ച് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിലേക്ക് എത്തിച്ചെ നവധാതെന്നും നവധാര ചൂണ്ടിക്കാട്ടി.

കാലാവധി കഴിഞ്ഞ ബസ്സുകളും യഥാ സമയം അറ്റകുറ്റപ്പണി ചെയ്യാതെ ചവിട്ടുപടിയില്‍ പോലും കുത്തിനിറച്ച് കുട്ടികളെ കൊണ്ട് പോകുന്നതിന്റെ അപകട സാധ്യതയും  ഉത്തരവാദിത്തപ്പെട്ടവരെ ബോധ്യപ്പെടുത്താനുള്ള ശ്രമം പരിചയ സമ്പന്നരായ െ്രെഡവര്‍മാരില്‍ നിന്നും ഉണ്ടായതും കുറഞ്ഞ വേദനത്തിന് തൊഴില്‍ കരാറുപോലുമില്ലാതെ  പുതിയ നിയമനങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ് ഹീനവും മനുഷ്യത്വ രഹിതവുമായ നടപടികള്‍ക്ക് കരാര്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്നും നവധാര ആരോപിച്ചു.

പൊതുസ്ഥാപനമായ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിനെ ലാഭകരമായ കച്ചവട സ്ഥാപനമാക്കി അവിഹിത ധനസമ്പാധനത്തിനുപയോഗിക്കുന്ന കൂട്ടുകെട്ടിന്റെ പരസ്പര സഹകരണം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ സല്‍പ്പേരിനെ കളങ്കം വരുത്തിയത് കേന്ദ്ര മന്ത്രിയും ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ ചുമതലയുള്ള എംബസി ഫസ്റ്റ് സെക്രട്ടറിയേയും ബോധ്യപ്പെടുത്താന്‍ നവധാര മുമ്പേ ശ്രമിച്ചതാണ്.

എന്നാല്‍ സ്വീകരിച്ച നടപടികള്‍ ഫലം കാണാതെ പോകുന്നതിലും കാര്യക്ഷമമായ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിലും നിലനില്‍ക്കുന്ന അനിശ്ചിതത്വം വിദ്യാര്‍ത്ഥികളേയും രക്ഷകര്‍ത്താക്കളേയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന അവസ്ഥക്കും ഉത്തരവാദിത്തപ്പെട്ടവരുടെ ലജ്ജാകരമായ മൗനത്തിനും ഇന്ത്യന്‍ സമൂഹത്തിന് മൊത്തത്തില്‍ നാണക്കേടുണ്ടാക്കുന്നതിനു കാരണക്കാരയവര്‍ക്കുമെതിരെ നിയതമായ സാധ്യതകള്‍ ആരായുമെന്നും നവധാര പറഞ്ഞു.

ഏരിയാ പ്രസിഡന്റ് നാസര്‍ ആഞ്ഞിലങ്ങാടി അധ്യക്ഷം വഹിച്ച യോഗത്തില്‍ കെന്ദ്ര സെക്രട്ടറി നാസര്‍ അരിപ്ര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റഫീക് പെരിന്താറ്റിരി പി. ജി. അനുശോചന പ്രമേയമവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ഷാജു ചാരുംമൂട് ഏരിയാ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ ഗഫൂര്‍ ചുങ്കത്തറ, റസാക് മമ്പാട്, രാംദാസ് പെരിന്തല്‍മണ്ണ, മുജീബ് വാപ്പന്‍, ബഷീര്‍ ആലപ്പുഴ, എന്നിവരും സംബന്ധിച്ചു.

Advertisement