Categories

പ്രകൃതിയുടെ വികൃതി അഥവാ മഴവില്‍ മരം

rainbow-tree

കല ജീവിതത്തെ അനുകരിക്കുന്നു എന്ന് പറയാറുണ്ട്. എന്നാല്‍ ഈ വൃക്ഷം ഒരു ചിത്രകാരന്റെ ഭാവനയില്‍ രൂപപ്പെട്ടതല്ല. ഇതിന്റെ സൃഷ്ടാവ് പ്രകൃതി തന്നെയാണ്.

യൂക്കാലിപ്റ്റ്‌സ് ഡെഗ്ലപ്റ്റ്, മിന്റാനാവോ ഗം, മഴവില്‍ പശ, എന്ന പേരിലൊക്കെ അറിയപ്പെടുന്ന മഴവില്‍ മരത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

മറ്റ് യൂക്കാലിപ്റ്റ്‌സ് മരങ്ങളുടേത് പോലെയുള്ള ഗന്ധമല്ല ഇതിനുള്ളത്. പല വര്‍ണങ്ങള്‍ നിറഞ്ഞ ഇതിന്റെ തടി ആ കുറവ് പരിഹരിക്കുന്നു.

ഇതിന്റെ തടിയിലുണ്ടാകുന്ന പല വര്‍ണങ്ങള്‍ നിറഞ്ഞ ചീന്തുകള്‍ വര്‍ഷം മുഴുവനും ഈ മരത്തിനെ നിറപ്പകിട്ടുള്ളതായി നിലനിര്‍ത്തുന്നു.

ആദ്യഘട്ടത്തില്‍ കടുത്ത പച്ച നിറത്തില്‍ പ്രത്യക്ഷപ്പെടുന്ന ഇവ പിന്നീട് നീല, പര്‍പ്പിള്‍, ഓറഞ്ച്, മെറൂണ്‍ നിറങ്ങളായി മാറുന്നു.

നിത്യ ഹരിത വൃക്ഷമായ ഇത് വര്‍ഷത്തില്‍ എട്ടടി വരെ വളരും. പരമാവധി 60 മുതല്‍ 75 വരെ മീറ്റര്‍ ഉയരത്തിലെത്തുന്ന ഈ യൂക്കാലിപ്റ്റ്‌സ് വകഭേദത്തിന് 240 സെന്റീമീറ്ററോളം വണ്ണമുണ്ടാകും.

കടലാസ് നിര്‍മ്മിക്കാനാവശ്യമായ പള്‍പ്പ് വുഡിന് വേണ്ടിയാണ് ഈ മരം പ്രധാനമായും ഉപയോഗിക്കുന്നത്. അലങ്കാരത്തിന് വേണ്ടിയും ഇത് നട്ടുവളര്‍ത്താറുണ്ട്.

1918-26 കാലഘട്ടത്തില്‍ ഫിലീപ്പിന്‍സിലാണ് ഈ മരം ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. ഇന്തോനേഷ്യ, വടക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.

Tagged with: