എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി- തഹ്‌രീര്‍: താരതമ്യങ്ങള്‍ ഭയപ്പെടുത്തുന്നു
എഡിറ്റര്‍
Saturday 26th January 2013 5:30pm

1977 ന് ശേഷം നിയോ ഫാസിസ്റ്റുകളായ ആര്‍.എസ്.എസ് ആദ്യമായി കൂടുതല്‍ കരുത്തരായപ്പോള്‍ മതേതരവാദികളെന്ന് അതുവരെ സ്വയം വിശേഷിപ്പിച്ച് കൊണ്ടിരുന്നവര്‍ സ്വേച്ഛാധിപതികളുടെ സ്വഭാവം കാണിക്കുന്നതും നമ്മള്‍ കണ്ടു. ടെഹ്‌റാന്‍, ടുണീഷ്യ, ട്രിപ്പോളി, കെയ്‌റോ, എന്നിവിടങ്ങളിലും ഇങ്ങനെയായിരുന്നു. ജാവേദ് നഖ്‌വി എഴുതുന്നുഎസ്സേയ്‌സ് /ജാവേദ് നഖ്‌വി

മൊഴിമാറ്റം / നസീബ ഹംസ
മറ്റ് വഴികളൊന്നുമില്ലാത്തതിനാല്‍ എനിക്ക് എന്റെ പെണ്‍മക്കളുമായി വഴക്കിടേണ്ടി വന്നു. അവര്‍ക്ക് രണ്ട് പേര്‍ക്കും എന്നെ രാത്രിയില്‍ ദല്‍ഹിയിലെ ഏതോ തെരുവില്‍ നടക്കുന്ന മാര്‍ച്ചില്‍ പങ്കെടുപ്പിക്കണമത്രേ. സ്ത്രീകള്‍ക്ക് രാത്രിയില്‍ സ്വതന്ത്രരായി ബലാത്സംഗ തലസ്ഥാനമായ ദല്‍ഹിയിലൂടെ സഞ്ചരിക്കണമെന്നതാണ് അവരുടെ ആവശ്യം.

Ads By Google

ദല്‍ഹിയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഇങ്ങനെയുള്ള പ്രകടനങ്ങള്‍ അനിവാര്യമാണെന്നാണ് അവര്‍ പറയുന്നത്. സ്ത്രീകള്‍ക്ക് എല്ലായിടത്തും സ്വാതന്ത്ര്യവും സുരക്ഷയും വേണമെന്ന കാര്യത്തില്‍ എനിക്ക് അഭിപ്രായവ്യത്യാസമൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു. ദല്‍ഹിയില്‍ ബസ്സില്‍ വെച്ച് ഒരു പെണ്‍കുട്ടിയെ ആറ് പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രതിഷേധ പ്രകടനങ്ങള്‍.

ലിംഗ സമത്വത്തിനായി ഒരു പൗരനെന്ന നിലയില്‍ തെരുവിലറങ്ങുകയും വാഗ്വാദങ്ങള്‍ നടത്തണമെന്നും അഭിഭാഷകരും മനുഷ്യാവകാശപ്രവര്‍ത്തകരുമടക്കമുള്ളവര്‍ ആവശ്യപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 1977 മുതലുള്ള എന്റെ പരാജയപ്പെട്ട പ്രവര്‍ത്തനങ്ങളെ അവഗണിച്ച് കൊണ്ടായിരുന്നു അവര്‍ ഇതൊക്കെ പറയുന്നത്. ഞാന്‍ ഈ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കണമെന്നതില്‍ കുറഞ്ഞൊരാവശ്യം അവര്‍ക്കില്ലായിരുന്നു.

ദല്‍ഹിയില്‍ പെണ്‍കുട്ടിക്ക് നേരിട്ട അതിക്രമത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിന്നീട് എന്താണ് സംഭവിച്ചത്. മധ്യവര്‍ഗ പ്രതിഷേധം വളരെ പെട്ടന്ന് ടി.വി ചാനലുകള്‍ ഏറ്റെടുക്കുന്നതാണ് കണ്ടത്. അതാണ് കൂടുതല്‍ കൂടുതല്‍ മധ്യവര്‍ഗത്തെ തെരുവിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന തണുത്ത നിലപാടിനെതിരെ ഇത്രനാളും അടക്കി വെച്ച പ്രതിഷേധം അവര്‍ ഈ അവസരത്തില്‍ പുറത്തുവിടുകയായിരുന്നു.

ഇടത്‌വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നീട് ഈ സമരത്തില്‍ ചേര്‍ന്നു. 1970 കളില്‍ നടന്ന ജെ.പി മൂവ്‌മെന്റിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഇത്. അന്ന് പ്രകടനത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ജയ് പ്രകാശ് നാരായണനെ പോലൊരാളുടെ അഭാവം ഇന്ന് ഉണ്ടെന്നത് വിസ്മരിക്കുന്നില്ല.

ഒരു കൂട്ടം കമ്യൂണിസ്റ്റുകള്‍ ഇതിനെ നിഷ്പക്ഷമായ ഒരു ശ്രമമായി കണ്ടു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ എന്നും ഒന്നിച്ച് നിന്നിരുന്ന ജമാഅതെ ഇസ്‌ലാമിയും ആര്‍.എസ്.എസ്സും ഒത്തുചേര്‍ന്ന് വീണ്ടും കുഴപ്പങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു

എന്റെ മക്കളോട് അവര്‍ ജനിക്കുന്നതിന് മുമ്പ് നടന്ന ജെ.പി പ്രസ്ഥാനത്തെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ജയപ്രകാശ് നടത്തിയ പോരാട്ടം ആ കാലത്ത് ജനങ്ങളിലേക്ക് ഒരു കാട്ടുതീ പോലെ പടരുകയായിരുന്നു. എന്നാല്‍ അത് പിന്നീട് ഏറ്റെടുത്തത് ഇടതുപക്ഷമോ ലിബറലുകളോ സെക്യുലറുകളോ ആയിരുന്നില്ല. വലത് പക്ഷമായിരുന്നു. തീര്‍ച്ചയായും അത് ജനാധിപത്യത്തിന് വേണ്ടിയുള്ള സമരമായിരുന്നു.

ഒരു കൂട്ടം കമ്യൂണിസ്റ്റുകള്‍ ഇതിനെ നിഷ്പക്ഷമായ ഒരു ശ്രമമായി കണ്ടു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ എന്നും ഒന്നിച്ച് നിന്നിരുന്ന ജമാഅതെ ഇസ്‌ലാമിയും ആര്‍.എസ്.എസ്സും ഒത്തുചേര്‍ന്ന് വീണ്ടും കുഴപ്പങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.

ദൈവമില്ലാത്ത സോവിയറ്റ് യൂണിയനുമായുള്ള ഇന്ദിരാ ഗാന്ധിയുടെ ചങ്ങാത്തവും, കൊള്ളപ്പലിശക്കാരായ ഉപദേഷ്ടാക്കളില്‍ നിന്ന് സാമ്പത്തിക നിയന്ത്രണം പിടിച്ചെടുക്കാനുള്ള ശ്രമവും ജനങ്ങളോടുള്ള നിര്‍ബന്ധ പൂര്‍വമായ ഇടപെടലും അമേരിക്കയോട് കാണിച്ച അകല്‍ച്ചയുമൊക്കെ ഇന്ദിര ഗാന്ധിയുടെ പ്രത്യേകതകളായിരുന്നു. അവരുടെ ഈ സ്വഭാവ വൈചിത്ര്യങ്ങള്‍ തന്നെയായിരുന്നു പല സംഘടനകളേയും അവര്‍ക്കെതിരാക്കിയത്.

ഇന്ത്യയിലെ ഒരു സ്വാകാര്യ ടിവി ചാനല്‍ അമേരിക്കയുമായുള്ള ഇന്ദിരയുടെ അവിഹിത ബന്ധങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. ഇന്ദിരാ ഗാന്ധിയുടെ ജനാധിപത്യ വിരുദ്ധനിലപാടുകളെ ചോദ്യം ചെയ്ത ഇതേ മാധ്യമങ്ങള്‍ ദല്‍ഹിയില്‍ ബലാത്സംഗത്തിനെതിരെ നടന്ന പ്രതിഷേധത്തെ തഹ്‌രീര്‍ സ്‌ക്വയറുമായി താരതമ്യം ചെയ്തു.

ഈ താരതമ്യം ഭയപ്പെടുത്തുന്നതാണ്. 1977 ന് ശേഷം നിയോ ഫാസിസ്റ്റുകളായ ആര്‍.എസ്.എസ് ആദ്യമായി കൂടുതല്‍ കരുത്തരായപ്പോള്‍ മതേതരവാദികളെന്ന് അതുവരെ സ്വയം വിശേഷിപ്പിച്ച് കൊണ്ടിരുന്നവര്‍ സ്വേച്ഛാധിപതികളുടെ സ്വഭാവം കാണിക്കുന്നതും നമ്മള്‍ കണ്ടു. ടെഹ്‌റാന്‍, ടുണീഷ്യ, ട്രിപ്പോളി, കെയ്‌റോ, എന്നിവിടങ്ങളിലും ഇങ്ങനെയായിരുന്നു.

പിന്നെ എന്താണ് ദല്‍ഹി ബലാത്സംഗ വിരുദ്ധ പ്രക്ഷോഭകര്‍ ചെയ്യേണ്ടത് എന്നാവും പ്രകോപിതരായിരിക്കുന്ന എന്റെ മക്കള്‍ ചോദിക്കുക. അതിന് ഞാന്‍ നല്‍കുന്ന സൂചന ഇങ്ങനെയായിരിക്കും, ഭരണകൂടവും സമൂഹവും ചേര്‍ന്നുള്ള പൊതുസ്വാകാര്യ പങ്കാളിത്തത്തില്‍ നിന്നാണ് ബലാത്സംഗങ്ങള്‍ ഉണ്ടാകുന്നത്. രാജ്യത്ത് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന സംഘടനകളെ നേരിടുക എന്ന പേരില്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയാണ് രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ ചെയ്യുന്നത്.

സ്വാകാര്യ പങ്കാളിത്തത്തിന്റെ കാര്യം എടുത്താല്‍ ജാതീയത ഏറെ ആഴ്ന്നിരിക്കുന്ന സമൂഹത്തില്‍ രാഷ്ട്രീയ സന്തുലിതാവസ്ഥ അത്യന്താപേക്ഷിതമാണ്. ഇവിടങ്ങളില്‍ താലിബാന്‍ മോഡലിലുള്ള ഖാപ് പഞ്ചായത്തുകളും മറ്റുമാണുള്ളത്. ഇത് വന്നാല്‍ ഈ രാഷ്ട്രീയ സന്തുലിതാവസ്ഥ ഉണ്ടാകില്ല. അത് കൂടുതല്‍ ഭീകരമായി വളരുകയേ ഉള്ളൂ.

ദല്‍ഹിയില്‍ പ്രതിഷേധപ്രകടനം നടത്തിയ പലരും നരേന്ദ്ര മോഡി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. കോണ്‍ഗ്രസ് ശ്രമിക്കുന്നത് അവരുടെ സ്വന്തം തെറ്റുകള്‍ ഇല്ലാതാക്കാനും

ഇത്തരത്തില്‍ ബീഹാറില്‍ ദളിതര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടി ഉന്നത ജാതിക്കാരുടെ രണ്‍വീര്‍ സേനയെ പിരിച്ചുവിടാനുള്ള ശ്രമം നടത്തിയെങ്കിലും ഭരണകൂടം അത് ഇല്ലാതാക്കി.

സംഘടനപരമായ ആക്രമങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരും. അത് അപരിഷ്‌കൃതരായ മനുഷ്യരുടെ സ്വഭാവമാണ്. 1984 ല്‍ സിഖുകാര്‍ക്കെതിരെ ഉയര്‍ന്ന് വന്ന കിരാതമായ നടപടികളാണ് രാജീവ് ഗാന്ധിക്ക് പാര്‍ലമെന്റില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഭൂരിപക്ഷമുണ്ടാക്കിക്കൊടുത്തത്. ഞാന്‍ മുന്‍കൂട്ടി പറയുന്നു ദല്‍ഹി കൂട്ട ബലാത്സംഗത്തിലെ പ്രതികള്‍ വളരെ എളുപ്പത്തില്‍ തന്നെ ആള്‍ക്കൂട്ടത്തില്‍ ഒരു ഇടം കണ്ടെത്തും.

അത് തന്നെയാണ് മുമ്പ് ഗുജറാത്തിലുമുണ്ടായത്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് മുഴുവന്‍ കൊലപാതകങ്ങളും ബാലാത്സംഗങ്ങളും അരങ്ങേറി. ഇതേ ജനങ്ങള്‍ തന്നെയാണ് മൂന്നാം തവണയാണ് നരേന്ദ്ര മോഡിയെ അധികാരത്തില്‍ എത്തിച്ചത്.

ദല്‍ഹിയില്‍ പ്രതിഷേധപ്രകടനം നടത്തിയ പലരും നരേന്ദ്ര മോഡി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. കോണ്‍ഗ്രസ് ശ്രമിക്കുന്നത് അവരുടെ സ്വന്തം തെറ്റുകള്‍ ഇല്ലാതാക്കാനും. പ്രകോപിതരായിരിക്കുന്ന എന്റെ പുത്രിമാരോട് ഞാന്‍ പറയുന്നത് കോണ്‍ഗ്രസ് ബി.ജെ.പി സഖ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ടി.വി ചാനലുകളേയും നഗരത്തിലെ പ്രതിഷേധക്കാരെയും ശ്രദ്ധിക്കാനാണ്.

ഈ ബാലാത്സംഗകാരികള്‍ക്കും കൊലപാതകികള്‍ക്കുമിടയില്‍ ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ സുരക്ഷിതരാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തണലില്‍ നടക്കുന്ന സാമൂഹ്യ അസമത്വങ്ങള്‍ ഇല്ലാതാക്കാതെയും വിഘടനവാദവും തീവ്രവാദവും മൂലം നശിച്ചിരിക്കുന്ന രാജ്യത്തെ സംരക്ഷിക്കാതെയും നമുക്ക് ഈ ബലാത്സംഗങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കില്ല.

എന്റെ മക്കള്‍ പറയുന്നത് ഇതൊക്കെ വളരെ നല്ലതാണെന്നാണ്. ദല്‍ഹിയിലെ ഒരു സ്ത്രീ ഇതിനെ എങ്ങനെ കാണുന്നു എന്നതിനെ കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ല. നമുക്ക് ഇത് അടുത്ത തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ചര്‍ച്ച ചെയ്യാം.

കടപ്പാട്: ഡെക്കാന്‍ ക്രോണിക്കിള്‍

Advertisement