കൊച്ചി: ബസ് ചാര്‍ജ് വര്‍ധനവിനെക്കുറിച്ച് പഠിച്ച നാറ്റ്പാകിന്റെ റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. നിയമാനുസൃതമായി ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതില്‍ തടസമില്ലെന്നും കോടതി വ്യക്തമാക്കി. നാറ്റ് പാകിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു.

ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ നല്‍കിയ ഹരജി പരിഗണിച്ചകൊണ്ടാണ് ചീഫ് ജസ്റ്റീസ് ബെന്നൂര്‍മഠ്, ജസ്റ്റിസ് തോട്ടത്തില്‍ വി രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.