തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന് ആധാരമാക്കുന്ന നാറ്റ്പാകിന്റെ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. ഓട്ടോ ടാക്‌സി ഓപറേഷന്‍ ചെലവ് വര്‍ധിച്ചതായി നാറ്റ്പാക്ക് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന. 2009 ഫെബ്രുവരിക്ക ശേഷമുള്ള സാഹചര്യം പരിശോധിച്ചാണ് നാറ്റപാക് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് മന്ത്രിസഭാ ഉപസമിതി പരിശോധിക്കും.

ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന് നാറ്റപാക് റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനിക്കാമെന്നായിരുന്നു നേരത്തെ മന്ത്രിസഭാ ഉപസിമതി ബസ് ഉടമകളോട് പറഞ്ഞിരുന്നത്. ചാര്‍ജ് വര്‍ധിപ്പിക്കുന്നത് എങ്ങിനെയായിരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമൊന്നും ഇല്ലെന്നാണ് അറിയുന്നത്.

Subscribe Us: