Administrator
Administrator
ഗദ്ദാഫിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് നാറ്റോ
Administrator
Monday 9th May 2011 5:19pm

nato says muamer gaddafi's time over കെയ്‌റോ: ലിബിയന്‍ നേതാവ് കേണല്‍ ഗദ്ദാഫിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് നാറ്റോസഖ്യസേനയുടെ സെക്രട്ടറി ജനറല്‍ ആന്‍ഡേര്‍സ് റാമുസന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ലിബിയയിലെ നാറ്റോസാന്നിധ്യം എന്ന് അവസാനിക്കുമെന്ന് വ്യക്തമാക്കാന്‍ സെക്രട്ടറി വിസമ്മതിച്ചു.

ഗദ്ദാഫിയുടെ കളി അവസാനിക്കാന്‍ പോലുകയാണ്. ഗദ്ദാഫിയുടെ കീഴടങ്ങലിന് ഇനി അധികം സമയമില്ല. അല്‍ ഖയിദ അടക്കമുള്ള സംഘടനകള്‍ക്ക് ഏറെ തിരിച്ചടിയുണ്ടായ സമയമാണിതെന്നും റാമുസന്‍ പറഞ്ഞു. ലാദന്റെ വധം വടക്കന്‍ ആഫ്രിക്കയിലും മധ്യേഷ്യന്‍ മേഖലയിലും പ്രഭാവം സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേരത്തേ ലിബിയക്കെതിരേ വ്യോമോപരോധം ഏര്‍പ്പെടുത്തിയതുമുതുല്‍ നാറ്റോ സേന ആക്രമണം അഴിച്ചുവിടുന്നുണ്ട്. ഗദ്ദാഫിയുടെ സേനയെ തുരത്താന്‍ സാധിച്ചെങ്കിലും രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കാന്‍ ഇനിയും നാളുകളെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Advertisement