ട്രിപ്പോളി: ഏഴു മാസത്തോളം നീണ്ട ലിബിയയിലെ സൈനിക നടപടി നാറ്റോ അവസാനിപ്പിച്ചു. ലിബിയയില്‍ നിന്നു സൈന്യത്തെ പൂര്‍ണമായി പിന്‍വലിച്ചെന്ന് നാറ്റോ മേധാവി ഹോഗ് റാസ്മൂസണാണ് അറിയിച്ചത്.

മാര്‍ച്ച് 31നാണ് ലിബിയയില്‍ നാറ്റോ ദൗത്യം ആരംഭിച്ചത്. തുടര്‍ന്നു നാറ്റോ സൈനിക നടപടിയില്‍ അനവധി പേര്‍ കൊല്ലപ്പെടുകയും ഗദ്ദാഫി സേനയുടെ താവളങ്ങള്‍ തകര്‍ക്കുകയും ഗദ്ദാഫിയെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

Subscribe Us:

ലിബിയയിലെ ഇടക്കാല ഭരണകൂടം നാറ്റോ സേന ഈ വര്‍ഷാവസാനം വരെ രാജ്യത്തു തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലിബിയയില്‍ സൈനിക നടപടിക്കു നാറ്റോയ്ക്ക് നല്‍കിയ അധികാരം പിന്‍വലിക്കുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കുകയായിരുന്നു.
യു.എന്‍ നല്‍കിയ അധികാരം ദുരുപയോഗപ്പെടുത്തുകയാണ് നാറ്റോ ചെയ്തതെന്ന് റഷ്യയും ചൈനയും ആഫ്രിക്കന്‍ രാജ്യങ്ങളും ആരോപിക്കുന്നുണ്ട്.