കാബൂള്‍:നാറ്റോ വ്യോമാക്രമണത്തില്‍ അഫ്ഗാനിലെ സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പശ്ചാത്താപം രേഖപ്പെടുത്തി.

അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നാറ്റോ ആക്രമണം തുടങ്ങിയതെന്ന് മേജര്‍ ജനറല്‍ ജോണ്‍ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ ലക്ഷ്യംവെച്ച് നടത്തിയ ആക്രമണത്തില്‍ സാധാരണക്കാരുടെ വീടുകള്‍ തകരുകയായിരുന്നു.

ജനങ്ങളെ കൂടുതല്‍ സുരക്ഷിതരാക്കുന്നതിനാണ് നാറ്റോ മുന്‍ഗണന നല്‍കുന്നതെന്നും ഇത്തരം പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണുമെന്നും ജനറല്‍ ഡേവിഡ് പെട്രിയോസ്, ലഫ്.ജനറല്‍ ഡേവിഡ് റൊഡ്രിഗസ് എന്നിവര്‍ വ്യക്തമാക്കി.

വ്യോമാക്രമണത്തില്‍ 9 ഓളം നഗരവാസികളാണ് കൊല്ലപ്പെട്ടതെന്ന് മേജര്‍ പറയുന്നു. എന്നാല്‍ 12 കുട്ടികളും 2 സ്ത്രീകളുമടക്കം നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.