ന്യൂദല്‍ഹി: പതിനേഴാമത് ദേശീയ ടെന്നീസ് ചാംപ്യന്‍ഷിപ്പ് ഒക്ടോബര്‍ പത്ത് മുതല്‍ ഇരുപത്തിരണ്ട് വരെ ദില്ലിയില്‍ നടക്കും. പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമുള്ള ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കുള്ള പ്രൈസ് മണി ഇത്തവണ വര്‍ധിക്കും.

പുരുഷ വിഭാഗം ചാംപ്യന് ഒന്നര ലക്ഷം രൂപയും വനിതാ വിഭാഗം ജേതാവിന് ഒരു ലക്ഷം രൂപയുമാണ് നല്‍കുക. അഭ്യന്തര സര്‍ക്യൂട്ടില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാന തുകയാണിത്.

സോംദേവ് വര്‍മ്മന്‍, കരണ്‍ രസ്‌തോഗി, യുകി ബാബ്രി, രോഹന്‍ ബൊപ്പണ്ണ, സായി ജയലക്ഷ്മി, രുഷ്മി ചക്രവര്‍ത്തി, ലിസാ പെരേര തുടങ്ങി നിരവധി താരങ്ങള്‍ വിവിധ വര്‍ഷങ്ങളിലായി ടൂര്‍ണമെന്റിലൂടെ ഉയര്‍ന്ന് വന്നവരാണ്.