Categories

സെപ്തംബര്‍ ഏഴിന് അഖിലേന്ത്യ പണിമുടക്ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയനുകള്‍ സെപ്തംബര്‍ ഏഴിന് അഖിലേന്ത്യ പണിമുടക്ക് നടത്തും. കോണ്‍ഗ്രസ് ട്രേഡ്‌യൂണിയന്‍ സംഘനടയായ ഐ എന്‍ ടി യു സി അടക്ക പത്ത് ട്രേഡ് പണിമുടക്കില്‍ പങ്കെടുക്കും.

സി ഐ ടി യു, എ ഐ ടി യു സി, എച്ച് എം എസ്, യു ടി യു സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ബി എം എസ് പങ്കാളിത്തം ഉറപ്പായിട്ടില്ല. ഇന്ന് ദല്‍ഹിയില്‍ ചേര്‍ന്ന ട്രേഡ്‌യൂണിയന്‍ സംഘടനകളുടെ സംയുക്ത യോഗമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ഐ എന്‍ ടി യു സി പ്രസിഡന്റും കോഗ്രസ് പ്രവര്‍ത്തകസമിതി ക്ഷണിതാവുമായ സഞ്ജീവറെഡ്ഡിയാണ് പണിമുടക്ക് നടത്തുമെന്ന പ്രഖ്യാപനം നടത്തിയത്. മുതിര്‍ന്ന സിഐ ടി യു നേതാവ് എം കെ പന്ഥെ, ഗുരുദാസ്ദാസ് ഗുപ്ത (എ ഐ ടി യു സി), അബനിറോയ് (യു ടി യു സി), ഉംറാവുള്‍പുരോഹിത് (എച്ച് എം എസ്) എന്നിവര്‍ സംസാരിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.