എഡിറ്റര്‍
എഡിറ്റര്‍
ദേശീയ സ്‌കൂള്‍ മീറ്റ്: കേരളത്തിന്റെ സ്വര്‍ണ വേട്ട തുടരുന്നു
എഡിറ്റര്‍
Saturday 11th January 2014 5:47pm

p.u-chithra

റാഞ്ചി: അമ്പത്തിയൊമ്പതാമത് ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന്റെ സ്വര്‍ണവേട്ട തുടരുന്നു.

ഇതുവരെ 23 സ്വര്‍ണമാണ് കേരളത്തിന് ലഭിച്ചത്. ഏറ്റവുമൊടുവില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ശ്രീനിത് മോഹനാണ് സ്വര്‍ണം നേടിയത്.

ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ശ്രീനിത്.

മീറ്റില്‍ നേരത്തേ പി.യു ചിത്ര കേരളത്തിനു വേണ്ടി ട്രിപ്പിള്‍  സ്വര്‍ണം നേടിയിരുന്നു.

സീനിയര്‍ പെണ്‍കുട്ടികളുടെ 1500, 3000, 5000 മീറ്ററുകളിലാണ് ചിത്രയ്ക്ക് സ്വര്‍ണം ലഭിച്ചത്.

അശ്വിന്‍, മുഹമ്മദ് അഫ്‌സല്‍, കെ.ടി നീന, മരിയ ജയ്‌സണ്‍ തുടങ്ങി നിരവധി താരങ്ങളാണ് കേരളത്തിനു വേണ്ടി സ്വര്‍ണം നേടിയത്.

Advertisement