എഡിറ്റര്‍
എഡിറ്റര്‍
ദേശീയ സ്‌കൂള്‍ മീറ്റ്: കേരളം സ്വര്‍ണ്ണവേട്ട തുടങ്ങി
എഡിറ്റര്‍
Tuesday 29th January 2013 7:00am

ഇറ്റാവ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായ 16ാം കിരീടം ലക്ഷ്യമിട്ട് കേരളം സ്വര്‍ണ്ണവേട്ട തുടങ്ങി. 93 ഇനങ്ങളിലായി 2324 കുട്ടികളാണ് മേളയില്‍ മാറ്റ് ഉരക്കുന്നത്.

Ads By Google

കേരളത്തിന്റെ ആദ്യ സ്വര്‍ണ്ണം മുണ്ടൂര്‍ സ്‌കൂളിലെ പി.യു ചിത്ര നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് ചിത്രയുടെ സ്വര്‍ണ്ണ നേട്ടം. ഇതേ വിഭാഗത്തില്‍ തന്നെ കേരളത്തിന്റെ കെ.കെ വിദ്യ വെങ്കലവും സ്വന്തമാക്കി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മുഹമ്മദ് അഫ്‌സല്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ മേളയിലെ ആദ്യ സ്വര്‍ണ്ണമെന്ന നേട്ടം ഛത്തീസ്ഖട്ടിന്റെ വിമലാപട്ടേലിനാണ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് വിമല സ്വര്‍ണ്ണം  നേടിയത്.

ഇതുവരെ 2 സ്വര്‍ണ്ണവും ഒരു വെങ്കലവും ഉള്‍പ്പെടെ മൂന്ന് മെഡലുകളമായി കേരളം ഒന്നാസ്ഥാനത്താണ്. ഇന്ന് 11 ഫെനലുകളിലായാണ് മത്സരം പുരോഗമിക്കുന്നത്.

Advertisement