എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാന സ്‌കൂള്‍ മീറ്റ് : ചിത്രയ്ക്ക് ട്രിപ്പിള്‍ സ്വര്‍ണ്ണം
എഡിറ്റര്‍
Thursday 31st January 2013 10:49am

ഇറ്റാവ: 58 മത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന്റെ മിന്നും താരം പി.യു ചിത്രയ്ക്ക് ട്രപ്പിള്‍ സ്വര്‍ണ്ണം. ഇന്ന് നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര മൂന്നാം സ്വര്‍ണ്ണം നേടിയത്.

Ads By Google

കഴിഞ്ഞ ദിവസങ്ങളില്‍ 3000 മീറ്ററിലും 5000 മീറ്ററിലും ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു. 5000 മീറ്ററില്‍ 1998 ല്‍ മണിപ്പൂരിന്റെ രാധാമണി കുറിച്ച റെക്കോര്‍ഡാണ് ചിത്ര ഇന്നലെ തിരുത്തിയത്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്ത മത്സരത്തില്‍ കേരളത്തിന് വേണ്ടി കെ.ടി നീന ആദ്യ സ്വര്‍ണ്ണം നേടി. ഈ ഇനത്തില്‍ കേരളത്തിന്റെ സുജിത വെങ്കലവും നേടി.

ഇന്നലെ നടന്ന മത്സരത്തില്‍ ലോങ്ജംപിലും, പോള്‍വോള്‍ട്ടിലും ആണ്‍കുട്ടികള്‍ നിരാശപ്പെടുത്തിയെങ്കിലും പെണ്‍കുട്ടികളുടെ മത്സര ഇനങ്ങളില്‍ 4 പുതിയ റെക്കോര്‍ഡുകള്‍ പിറന്നു. 1500 മീറ്ററില്‍ കേരളത്തിന്റെ ജെ.സി ജോസഫ് വെള്ളി നേടി.

ഇതുവരെ 6 സ്വര്‍ണ്ണത്തോടെ 68 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ലുധിയാനയില്‍ നടന്ന കായികമേളയില്‍ 29 സ്വര്‍ണ്ണവുമായി കേരളം കിരീടം നേടിയിരുന്നു.

മീറ്റിലെ വേഗമേറിയ താരത്തെ കണ്ടെത്തുന്നതിനായുള്ള 100 മീറ്ററില്‍ ഇന്നാണ് മത്സരം നടക്കുന്നത്. മീറ്റിലെ വേഗമേറിയ താരത്തിന് കാര്‍ സമ്മാനമായി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ്‌യാദവ് പറഞ്ഞു.

Advertisement