എഡിറ്റര്‍
എഡിറ്റര്‍
ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: ആദ്യ ദിനത്തിലെ ആദ്യ സ്വര്‍ണം കേരളത്തിന്
എഡിറ്റര്‍
Wednesday 8th January 2014 9:05am

track

റാഞ്ചി: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം കുതിപ്പ് തുടങ്ങി. മത്സരം തുടങ്ങി ആദ്യ ദിനത്തിലെ ആദ്യ സ്വര്‍ണം കേരളം നേടി. കോഴിക്കോട് സ്വദേശിയായ കെ.ആര്‍ ആതിരയാണ് കേരളത്തിന് ആദ്യ സ്വര്‍ണം സമ്മാനിച്ചത്.

സീനിയര്‍ പെണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ പി.യു ചിത്രയും സ്വര്‍ണം നേടി. കോഴിക്കോട് നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് വിദ്യാര്‍ത്ഥിനിയാണ് ആതിര.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് ആതിര സ്വര്‍ണം നേടിയത്. ഇതേ ഇനത്തിലെ വെള്ളിയും കേരളത്തിന് തന്നെയാണ്. വി.ഡി അഞ്ജലിയാണ് വെള്ളി സ്വന്തമാക്കിയത്.

തുടര്‍ച്ചയായ 17ാം കിരീടം ലക്ഷ്യമിട്ടാണ് കേരളം റാഞ്ചിയിലെ മരം കോച്ചുന്ന തണുപ്പില്‍ ട്രാക്കിലേക്കിറങ്ങിയത്. ഏഴ് ഫൈനലുകളാണ് ഇന്ന് നടക്കുന്നത്. രണ്ട് സ്വര്‍ണമാണ് ഇന്ന് കേരളം പ്രതീക്ഷിച്ചിരുന്നത്.

കഴിഞ്ഞ തവണ ഇറ്റാവയില്‍ 33 സ്വര്‍ണവും 26 വെള്ളിയും 18 വെങ്കലവുമാണ് കേരളം നേടിയത്. 66 പെണ്‍കുട്ടികളും 50 ആണ്‍കുട്ടികളുമാണ് കേരളസംഘത്തിലുള്ളത്.

മെഡിക്കല്‍ സംഘത്തോടൊപ്പമാണ് കേരളം ദേശീയ മീറ്റിനെത്തിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കേരളത്തിന്റെ മറ്റൊരു സ്വര്‍ണ പ്രതീക്ഷ പി.യു ചിത്രയും ഇന്നിറങ്ങും.

Advertisement