ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരുമാനത്തിലുണ്ടായ അമിത വര്‍ധനയെ ചൂണ്ടിക്കാണിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ നടത്തിയ വാര്‍ത്താസമ്മേളനം സംപ്രേഷണം ചെയ്യാതെ ദേശീയ മാധ്യമങ്ങള്‍. എന്‍.ഡി.ടി.വി ഒഴികെയുള്ള ഒരു ദേശീയ മാധ്യമവും സിബലിന്റെ വാര്‍ത്താസമ്മേളനം തല്‍സമയം റിപ്പോര്‍ട്ട് ചെയ്തില്ല.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം അമിത് ഷായുടെ മകന്റെ കമ്പനിയുടെ സ്വത്ത് 16,000 മടങ്ങ് വര്‍ധിച്ചതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രിയും അമിത് ഷായും ഉത്തരം പറയണമെന്നും സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നും കപില്‍ സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.മോദി അധികാരത്തിലെത്തിയ ശേഷം ചില ആളുകളുടെ മാത്രം ഭാഗ്യം തെളിഞ്ഞതാണ് വെളിച്ചത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: ഹാദിയയുടെ മതംമാറ്റത്തിന് പിന്നില്‍ സമ്മര്‍ദ്ദമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്


എന്നാല്‍ രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമങ്ങളെല്ലാം വാര്‍ത്താസമ്മേളനത്തെ അവഗണിക്കുകയായിരുന്നു. ടൈംസ് നൗ ചാനല്‍ ഫ്‌ലാഷ് ന്യൂസില്‍ മാത്രം വാര്‍ത്ത ഒതുക്കിയപ്പോള്‍ റിപ്പബ്ലിക് ടി.വിയും ന്യൂസ് 18 നും ഇന്ത്യാ ടുഡേയും സിബലിന്റെ വാര്‍ത്താസമ്മേളനം പാടെ അവഗണിച്ചെന്ന് ജന്‍താ കാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുറത്തുവന്ന വാര്‍ത്ത ഗൗരവുമുള്ളതായിരിക്കെ പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവ് കേന്ദ്രസര്‍ക്കാരിനും ഭരണകക്ഷിക്കുമെതിരെ നടത്തിയ വാര്‍ത്തസമ്മേളനം ദേശീയ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യാതിരുന്നത് വന്‍വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്. പ്രധാന വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ മോദിയുടെ ജന്മനാട്ടിലെ സന്ദര്‍ശനമായിരുന്നു വാര്‍ത്തായാക്കിയത്.


Also Read: ‘രാഷ്ട്രപതിയും പറഞ്ഞു, കേരളം നമ്പര്‍ 1’; മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടു പഠിക്കണമെന്ന് രാംനാഥ് കോവിന്ദ്


ഇതാദ്യമായല്ല സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്താസമ്മേളനത്തിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തുന്നത്. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ വാര്‍ത്താസമ്മേളനം സമാന രീതിയില്‍ അവഗണിക്കപ്പെട്ടിരുന്നു.

കപില്‍ സിബലിന്റെ വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണ്ണരൂപം: