തിരുവനന്തപുരം: അധ്യാപകന്റെ കൈവെട്ടിയ കേസ് എന്‍.ഐ.എ അന്വേഷിക്കുന്നതിന് നിയമതടസ്സമൊന്നുമില്ലെന്ന് എന്‍.ഐ.എ ഓപ്പറേഷന്‍സ് മേധാവി ലോക്‌നാഥ് ബെഹ്‌റെ. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

കൈവെട്ടു കേസില്‍ പോലീസ് ചുമത്തിയിരിക്കുന്നത് എന്‍.ഐ.എയ്ക്ക് ഏറ്റെടുക്കാവുന്ന വകുപ്പുകളാണ്. അതിനാല്‍ ഇത് ഏറ്റെടുക്കുന്നതിന് നിയമതടസ്സമൊന്നുമില്ല.