Administrator
Administrator
ദേശീ­യ പാ­ത 45 മീറ്റര്‍: തീ­രു­മാ­നം മു­ഖ്യ­മ­ന്ത്രി­യു­ടെ എ­തിര്‍­പ്പ് മ­റി­കടന്ന്
Administrator
Friday 20th August 2010 3:11pm

കെ എം ഷ­ഹീദ്

ദേശീ­യ പാ­ത­യടെ വീതി 45 മീ­റ്റ­റാ­ക്കി­ക്കൊ­ണ്ടു­ള്ള സര്‍­വ്വക­ക്ഷി യോ­ഗ­ത്തി­ലെ തീ­രു­മാ­നം ഏ­ക­ക­ണ്ഠ­മാ­യി­രു­ന്നി­ല്ലെ­ന്ന് വെ­ളി­പ്പെ­ടു­ത്തല്‍. മു­ഖ്യ­മന്ത്രി വി എ­സ് അ­ച്യു­താ­നന്ദന്‍, എം എല്‍ എ­മാരായ പി സി ജോര്‍­ജ്, പി എം എ സ­ലാം, സോ­ഷ്യ­ലി­സ്­റ്റ് ജ­ന­താ­ദള്‍ വി­ഭാ­ഗം എ­ന്നി­വര്‍ 45 മീ­റ്റ­റി­നെ ശ­ക്ത­മാ­യി എ­തിര്‍­ത്തു­വെ­ന്നാ­ണ് യോ­ഗ­ത്തില്‍ പ­ങ്കെ­ടു­ത്ത ഉ­ന്ന­ത രാ­ഷ്ട്രീ­യ നേ­താ­വ് ഡൂള്‍ ന്യൂസി­നോ­ട് വെ­ളി­പ്പെ­ടു­ത്തി­യ­ത്.

യോ­ഗം തു­ടങ്ങി­യ ഉ­ടന്‍ ത­ന്നെ സി പി ഐ എം സെ­ക്രട്ട­റി പി­ണ­റാ­യി വി­ജ­യ­നാ­ണ് നി­ല­പാ­ട് വ്യ­ക്ത­മാ­ക്കി­യത്. റോ­ഡി­ന്റെ വീ­തി 45 മീ­റ്റ­റാ­ക്കാ­തെ വേ­റെ നി­വൃ­ത്തി­യി­ല്ലെ­ന്ന് പി­ണ­റാ­യി വ്യ­ക്ത­മാക്കി. എ­ന്നാല്‍ വി­കസ­നം വേ­ണ­മെന്ന­ത് സ­ത്യ­മാ­ണെന്നും എ­ന്നാല്‍ അ­തി­ന് വേ­ണ്ടി ഒ­ഴി­പ്പി­ക്ക­പ്പെ­ടു­ന്ന­വര്‍­ക്ക് വ്യ­ക്ത­മാ­യ പു­ന­ര­ധിവാ­സ പദ്ധ­തി ത­യ്യാ­റാ­ക്ക­ണ­മെ­ന്നും പി­ന്നീ­ട് പ്ര­സം­ഗി­ച്ച പ്ര­തി­പ­ക്ഷ നേ­താ­വ് ഉ­മ്മന്‍­ചാ­ണ്ടി പ­റ­ഞ്ഞു. കെ പി സി സി പ്ര­സി­ഡന്റ് ര­മേ­ശ് ചെ­ന്നി­ത്ത­ലയും ഈ നി­ല­പാ­ടാ­ണ് മു­ന്നോ­ട്ട് വെ­ച്ചത്.

പാ­ത 45 മീ­റ്റര്‍ വേ­ണ­മെന്നും എ­ന്നാല്‍ ന­ഷ്ട­പ­രി­ഹാ­രം നല്‍കി­യ ശേ­ഷ­മേ സ്ഥ­ലം ഏ­റ്റെ­ടു­ക്കാ­വൂ­വെന്നും മു­സ് ലിം ലീ­ഗ് ജ­ന­റല്‍ സെ­ക്രട്ട­റി പി കെ കു­ഞ്ഞാ­ലി­ക്കു­ട്ടി വ്യ­ക്ത­മാക്കി. ന­ഷ്ട­പ­രി­ഹാ­രം ക­ല­ക്ടര്‍­മാര്‍ മുഖേ­ന വി­തര­ണം ചെ­യ്യ­ണ­മെന്നും കു­ഞ്ഞാ­ലി­ക്കു­ട്ടി ആ­വ­ശ്യ­പ്പെട്ടു.

എ­ന്നാല്‍ ന­ഷ്ട­പ­രി­ഹാ­ര­മാ­യി സെന്റി­ന് 80000 രൂ­പ മാ­ത്ര­മേ പ­ര­മാവ­ധി നല്‍­കാന്‍ ക­ഴി­യു­ക­യു­ള്ളൂ­വെ­ന്നാ­ണ് എന്‍ എ­ച്ച് എ ഐ ഉ­ദ്യോ­ഗ­സ്ഥര്‍ യോ­ഗ­ത്തില്‍ വ്യ­ക്ത­മാ­ക്കി­യ­ത്. സ്ഥ­ല­ത്തി­ന് വിപ­ണി വില കൊ­ടു­ക്കാന്‍ ക­ഴി­യി­ല്ലെന്നും അ­വര്‍ വ്യ­ക്ത­മാക്കി.

എ­ന്നാല്‍ പാ­ത­യു­ടെ വീ­തി 45 മീ­റ്റ­റാ­ക്കു­ന്ന­തി­നെ എ­തിര്‍­ത്ത് ത­നി­ക്ക് പ­ലരും ക­ത്ത­യ­ച്ചി­ട്ടു­ണ്ടെ­ന്ന് വി എ­സ് വ്യ­ക്ത­മാ­ക്കി. കോണ്‍­ഗ്ര­സ് നേ­താവ് വി എം സു­ധീ­രനും ശില്‍­പി കാ­നാ­യി കു­ഞ്ഞി­രാ­മനും ത­നി­ക്ക് നല്‍കി­യ ക­ത്ത്, വി എ­സ് തൊ­ട്ട­ടു­ത്തു­ണ്ടാ­യി­രു­ന്ന മന്ത്രി എം വി­ജ­യ­കു­മാറി­നോ­ട് വാ­യി­ക്കാന്‍ പ­റഞ്ഞു. എ­ന്നാല്‍ പി­ണ­റാ­യി അ­തി­നെ എ­തിര്‍ത്തു. ഒ­ടു­വില്‍ ക­ത്തു­ക­ളു­ടെ സം­ക്ഷിപ്­ത രൂ­പം വാ­യി­ക്കാ­മെ­ന്ന് ധാ­ര­ണ­യായി. ച­രു­ക്കം ച­ല വാ­ക്കു­ക­ളില്‍ റോ­ഡി­ന്റെ വീ­തി 30 മീ­റ്റര്‍ മ­തി­യെ­ന്ന് പറ­ഞ്ഞ് വി­ജ­യ­കു­മാര്‍ നിര്‍­ത്തി. ക­ത്ത് മു­ഴു­വന്‍ വാ­യി­ക്ക­ണ­മെ­ന്ന പി സി ജോര്‍­ജി­ന്റെ ആ­വ­ശ്യ­വും അം­ഗീ­ക­രി­ക്ക­പ്പെ­ട്ടില്ല.

ദേശീ­യ പാ­ത­യു­ടെ വീ­തി 45 മീ­റ്റ­റാ­ക്കി­ക്കൊ­ണ്ടു­ള്ള സര്‍­വ്വ ക­ക്ഷി യോ­ഗ­ത്തി­ലെ തീ­രു­മാ­നം ഏ­ക­ഖ­ണ്ഠ­മാ­യി­രു­ന്നു­വെ­ന്നാ­ണ് പു­റ­ത്തേ­ക്കു വ­ന്ന വാര്‍­ത്ത. എ­ന്നാല്‍ യോ­ഗ­ത്തി­ലു­യര്‍­ന്ന അ­ഭി­പ്രാ­യ വ്യ­ത്യാ­സ­ങ്ങ­ളെ­ക്കു­റി­ച്ച പ­ല മാ­ധ്യ­മ­പ്ര­വര്‍­ത്ത­കര്‍ക്കും വിവ­രം ല­ഭി­ച്ചി­ട്ടും റി­പ്പോര്‍­ട്ട് ചെ­യ്യ­പ്പെ­ട്ടില്ല. ദേശീ­യ പാ­ത 45 മീ­റ്റ­റാ­കു­ന്ന­ത് വാ­ഹ­ന­ങ്ങള്‍­ക്ക് മാ­ത്രമല്ല, മ­റ്റ് പ­ലര്‍­ക്കും പ­ല സൗ­ക­ര്യ­ങ്ങളും നല്‍­കുന്നുണ്ട്. അ­തെ­ക്കു­റിച്ച് നാളെ

Advertisement