Categories

ദേശീ­യ പാ­ത­ വീ­തി 45 മീ­റ്റ­റാ­ക്കാന്‍ തീ­രു­മാനം

തി­രു­വ­ന­ന്ത­പുരം: ദേശീ­യ പാ­ത 45 മീ­റ്റ­റാ­ക്കാന്‍ സര്‍­വ്വക­ക്ഷി യോ­ഗ­ത്തില്‍ തീ­രു­മാനം. പു­ന­ര­ധിവാ­സ പാ­ക്കേ­ജി­ന്റെ കാ­ര്യ­ത്തില്‍ ഉറ­പ്പ് നല്‍­കാന്‍ കേ­ന്ദ്ര­ത്തോ­ട് ആ­വ­ശ്യ­പ്പെ­ടാനും തീ­രു­മാ­ന­മാ­യി­ട്ടുണ്ട്. ഇ­ന്ന് തി­രു­വ­ന­ന്ത­പുര­ത്ത് ചേര്‍­ന്ന സര്‍­വ്വക­ക്ഷി യോ­ഗ­ത്തി­ലാ­ണ് തീ­രു­മാ­ന­മു­ണ്ടാ­യ­ത്.

റോ­ഡി­ന്റെ വീ­തി 30 മീ­റ്റ­റാ­യി­ക്കു­റ­ക്ക­ണ­മെ­ന്നാ­യി­രു­ന്നു കേ­ര­ള­ത്തി­ന്റെ ആ­വ­ശ്യം. എ­ന്നാല്‍ ഇ­ത് അം­ഗീ­ക­രി­ക്കാന്‍ ക­ഴി­യി­ല്ലെ­ന്ന് കേന്ദ്രം അ­റി­യി­ക്കു­ക­യാ­യി­രുന്നു. ഇ­ക്കാ­ര്യ­ത്തില്‍ അന്തി­മ തീ­രു­മാ­ന­മെ­ടു­ക്കാന്‍ വൈ­കു­ന്ന സാ­ഹ­ച­ര്യ­ത്തില്‍ കേ­ര­ള­ത്തി­ലെ ദേ­ശീ­യപാ­ത വി­ക­സ­ന­ത്തി­ന്റെ ക­രാര്‍ റ­ദ്ദാ­ക്കി­ക്കൊ­ണ്ട് ക­ഴി­ഞ്ഞ ദിവ­സം ദേശീ­യ പാ­ത വിക­സ­ന അ­തോ­റി­ട്ടി­യു­ടെ തീ­രു­മാ­ന­മു­ണ്ടാ­യി­രു­ന്നു. ഈ സാ­ഹ­ച­ര്യ­ത്തി­ലാ­ണ് കേര­ളം യോ­ഗം വി­ളി­ച്ച് റോ­ഡി­ന്റെ വീ­തി 45 മീ­റ്റ­റാ­ക്കാന്‍ തീ­രു­മാ­നി­ച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.