ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ പേരില്‍ അന്യായമായി കുടിയൊഴിപ്പിക്കുന്നുവെന്നാരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ദേശീയപാതയില്‍ കടകളച്ച് ഹര്‍ത്താല്‍ തുടങ്ങി.

വ്യാപാരികള്‍ ഭൂമിയേറ്റെടുക്കല്‍ ഡപ്യൂട്ടി കലക്ടറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. ചേര്‍ത്തല മുതല്‍ കഴക്കൂട്ടംവരെയുള്ള ദേശീയപാതയിലും അതിനോടു ചേര്‍ന്ന തീരദേശപ്രദേശങ്ങളിലും ശിവസേന ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.