Categories

ദേശീയപാത വീതികൂട്ടല്‍: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

തിരുവനന്തപുരം: ദേശീയപാതയുടെ വീതി 45 മീറ്ററാക്കുന്നതി­നെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷന് വ്യാപാരി വ്യവസായി ഏകോപന സമിതി പരാതി നല്‍കി.

30 മീറ്റര്‍ വീതി മതിയെന്ന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഏകകണ്ഠമായി തീരുമാനിച്ചതാണെന്നും അത് അവഗണിച്ച് വീണ്ടും 45 മീറ്ററാക്കാനാണ് നീക്കംനടക്കുന്നതെന്നും പരാതിയില്‍ പറയു­ന്നു. ദേ­ശി­യാ പാ­ത­യ്­ക്കാ­യി സ്ഥ­ലം ഏ­റ്റെ­ടു­ക്കു­ന്ന­തി­നെ­തിരേ ജ­സ്റ്റി­സ് കൃ­ഷ്­ണ­യ്യര്‍ പ്ര­ധാ­ന­മ­ന്ത്രി­ക്ക് അ­യ­ച്ച കത്തും പ­രാ­തി­യില്‍ ഉള്‍­പ്പെ­ടു­ത്തി­യി­ട്ടുണ്ട്.

സ്ഥ­ലം ഏ­റ്റെ­ടു­ക്കു­ന്ന­തോ­ടെ കു­ടു­യൊ­ഴി­ക്ക­പ്പെ­ടു­ന്ന­വ­രു­ടെ ജീ­വി­ക്കാ­നു­ള്ള അ­വ­കാ­ശ­മാ­ണ് ഇല്ലാ­താ­ക്കു­ന്ന­തൊന്നും സ­മി­തി ആ­രോ­പിച്ചു. 14 ലക്ഷം ജനങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്ന നടപടിയാണിതെന്നും ഏകോപനസമിതി വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.