Administrator
Administrator
ദേ­ശീ­യ­പാ­ത: എ­തിര്‍ ശ­ബ്ദ­ങ്ങളെ വി­ല­­ക്കെ­ടു­ക്ക­ുന്നു
Administrator
Thursday 26th August 2010 10:08am

കെ എം ഷ­ഹീദ്

ദേശീ­യ പാ­ത­യു­ടെ വീ­തി 45 മീ­റ്റ­റാ­ക്കു­ന്ന­ത് സം­ബ­ന്ധിച്ച് രാ­ഷ്ട്രീ­യ പാര്‍­ട്ടി­കള്‍­ക്കു­ള്ളില്‍ പ­ല നേ­താ­ക്കന്‍­മാര്‍ക്കും വി­രു­ദ്ധാ­ഭി­പ്രാ­യ­ങ്ങ­ളാ­ണു­ള്ളത്. രാ­ഷ്ട്രീ­യ പാര്‍­ട്ടി­ക­ളി­ലെ 45 മീ­റ്റര്‍ അ­നു­കൂ­ലി­ക­ളാ­ണ് ക­ഴി­ഞ്ഞ സര്‍­വ്വ ക­ക്ഷി യോ­ഗ­ത്തില്‍ പ­ങ്കെ­ടു­ത്ത­തെ­ന്നതും ശ്ര­ദ്ധേ­യ­മാ­ണ്. എ­ക്‌­സ്­പ്ര­സ് ഹൈ­വേ­ക്ക് ശ്ര­മം ന­ടത്തിയ ക­ഴി­ഞ്ഞ യു ഡി എ­ഫ് മ­ന്ത്രി­സ­ഭ­യി­ലെ പൊ­തു­മ­രാമ­ത്ത് മന്ത്രി എം കെ മു­നീറും മുന്‍ വ്യ­വസാ­യ മന്ത്രി പി കെ കു­ഞ്ഞാ­ലി­ക്കു­ട്ടി­യു­മാ­ണ് മു­സ്‌ലിം ലീ­ഗി­നെ പ്ര­തി­നി­ധീ­ക­രി­ച്ച് യോ­ഗ­ത്തില്‍ പ­ങ്കെ­ടു­ത്ത­ത്.

കുടി­യൊ­ഴി­പ്പി­ക്ക­പ്പെ­ടു­ന്ന­വര്‍­ക്ക് വേ­ണ്ടി സ­മ­ര­ത്തി­ന് നേ­തൃത്വം കൊ­ടു­ത്ത മു­സ്‌ലിം ലീ­ഗിലെ കു­ട്ടി അ­ഹമ്മ­ദ് കു­ട്ടി­യെ­പ്പോ­ലു­ള്ള­വര്‍ യോ­ഗ­ത്തില്‍ പ­ങ്കെ­ടു­ക്കു­ന്ന­തില്‍ നിന്നും മാ­റ്റി നിര്‍­ത്ത­പ്പെ­ട്ടു. കോണ്‍­ഗ്ര­സി­ലെ വി എം സു­ധീ­ര­നെ­പ്പോ­ലു­ള്ള നേ­താ­ക്ക­ളു­ടെ ശ­ബ്ദ­വും യോ­ഗ­ത്തി­ലെ­ത്തി­യില്ല. സു­ധീ­രന്‍ മു­ഖ്യ­മ­ന്ത്രി­ക്ക­യ­ച്ച ക­ത്ത് വാ­യി­ക്കാ­നു­ള്ള വി എ­സി­ന്റെ ശ്ര­മം പി­ണ­റാ­യി ഇ­ട­പെ­ട്ട് ഇല്ലാ­താ­ക്കു­കയും ചെ­യ്­തു. സി പി ഐ എ­മ്മി­ന­ക­ത്താക­ട്ടെ പാര്‍­ട്ടി­യു­ടെ നി­ല­പാ­ടല്ലാ­തെ നേ­താ­ക്കന്‍­മാര്‍­ക്ക് മ­റ്റ് നി­ല­പാ­ടു­ക­ളു­ണ്ടാവു­ക അ­പൂര്‍­വ്വ­മാണ്. ഇ­തോ­ടെ ദേ­ശീ­യ­പാ­ത 45 മീ­റ്റ­റാ­ക്കുന്നതി­രെ­യു­ള്ള എല്ലാ എ­തിര്‍ ശ­ബ്ദ­ങ്ങളും നി­ശ്ശ­ബ്ദ­മാ­വു­ക­യാ­യി­രു­ന്നു.

ക­ഴി­ഞ്ഞ ഏ­പ്രില്‍ 20ന് ന­ട­ന്ന സര്‍­വ്വ ക­ക്ഷി യോ­ഗ­ത്തി­ന് ശേ­ഷ­മാ­ണ് രാ­ഷ്ട്രീ­യ പാര്‍­ട്ടി­ക­ളു­ടെ നി­ല­പാ­ടില്‍ കാ­ര്യ­മാ­യ മാ­റ്റ­ങ്ങ­ളു­ണ്ടാ­യത്. യോ­ഗ­ത്തില്‍ പ­ദ്ധ­തി­യെ ശ­ക്ത­മാ­യി എ­തിര്‍­ത്ത പ­ല ക­ക്ഷി­കളും പി­ന്നീ­ട് ശാ­ന്ത­രാ­വു­ന്ന­താ­ണ് ക­ണ്ട­ത്. പ­ദ്ധ­തി­ക്കെ­തി­രെ മാ­ധ്യ­മ­ങ്ങള്‍ ഉ­യര്‍ത്തി­യ എ­തിര്‍­പ്പും പി­ന്നീ­ട് നേര്‍­ത്ത് നേര്‍­ത്തില്ലാ­തായി. പദ്ധ­തി കാര­ണം സ്ഥ­ലം ന­ഷ്ട­പ്പെ­ടു­ന്ന­വ­രു­ടെയും കുടി­യൊ­ഴി­പ്പി­ക്ക­പ്പെ­ടു­ന്ന­വ­രു­ടെയും ആര്‍­ദ്രമാ­യ സ്റ്റോ­റി­കള്‍ മാ­ധ്യ­മ­ങ്ങ­ളില്‍ ഇ­നി അ­ധി­ക­മൊന്നും പ്ര­ത്യ­ക്ഷ­പ്പെ­ട്ടേ­ക്കില്ല. കാ­ര­ണം വില കൊ­ടു­ത്തു വാ­ങ്ങാ­ന്‍ ക­ഴി­യു­ന്ന­തെല്ലാം പദ്ധ­തി ന­ട­ത്തി­പ്പു­കാര്‍ അ­ങ്ങി­നെ ചെ­യ്­തു ക­ഴി­ഞ്ഞി­ട്ടു­ണ്ട്.

റോ­ഡ് അ­റ്റ­കു­റ്റപ്പ­ണി ന­ട­ത്താ­തി­രി­ക്കു­കയും എ­ന്നി­ട്ട് ദേ­ശീ­യപാ­ത വി­ക­സ­ന­ത്തി­ന് അ­നു­കൂ­ല­മാ­യി അ­ഭി­പ്രാ­യം രൂ­പീ­ക­രി­ക്കു­ക­യു­മാ­ണ് ല­ക്ഷ്യം

ദേശീ­യ പാത പ­ദ്ധ­തി­യു­ടെ കോണ്‍­ട്രാ­ക്ടര്‍­മാരാ­യ ജ­യ്പീ (jaypee) ക­മ്പ­നി­യു­ടെ കണ്‍­സള്‍­ട്ടണ്‍­സി­കള്‍ കേ­ര­ള­ത്തില്‍ ഇ­പ്പോള്‍ ചെ­യ്തു­കൊ­ണ്ടി­രി­ക്കുന്ന­ത് എ­തിര്‍ ശ­ബ്ദങ്ങ­ളെ ഇല്ലാ­താ­ക്കു­ക­യെന്ന ദൗ­ത്യ­മാണ്. അ­തി­ന­വര്‍ രാ­ഷ്ട്രീ­യ, മാ­ധ്യ­മ, പ്ര­തിഷേ­ധ നേ­തൃ­ത്വങ്ങ­ളെ നേ­രി­ട്ട് കാ­ണു­ന്നു­ണ്ട്. കേ­ര­ള­ത്തില്‍ ഇ­പ്പോള്‍ ഉ­യര്‍­ന്നു വ­ന്ന പ്ര­തിഷേ­ധ ശ­ബ്ദ­ങ്ങ­ളു­ടെ­യെല്ലാം മു­ന­യൊ­ടി­ക്കു­ക­യാണ് ഈ ക­രാ­റു­കാ­രു­ടെ പ്രാ­ഥമി­ക ദൗ­ത്യം.

ക­ഴി­ഞ്ഞ ദിവ­സം ഉ­ത്തര്‍ പ്ര­ദേ­ശി­ലെ അ­ലി­ഗ­ഡില്‍ വെ­ടി­വെ­പ്പ് നടന്ന ദേശീ­യ പാ­ത വി­ക­സ­ന പ­ദ്ധ­തി­യുടെ ക­രാ­റു­കാരും ഇ­തേ ജ­യ്­പീ ക­മ്പ­നി­യാ­യി­രു­ന്നു­വെ­ന്ന­താ­ണ് പ്ര­ത്യേക­ത. വി­കസ­നം മൂ­ലം സ്ഥ­ലം ന­ഷ്ട­മാ­വു­ന്ന കര്‍­ഷ­കര്‍ ന­ടത്തി­യ പ്ര­തി­ഷേ­ധ­ത്തി­ന് നേ­രെ­യാ­യി­രു­ന്നു പോ­ലീസും ക­മ്പ­നി­യു­ടെ ഗു­ണ്ട­കളും ആ­ക്രമ­ണം ന­ട­ത്തി­യത്. സ്ഥ­ല­മേ­റ്റെ­ടു­ക്കു­മ്പോള്‍ ആ­വ­ശ്യമാ­യ ന­ഷ്ട­പ­രി­ഹാ­രം നല്‍­ക­ണ­മെ­ന്നാ­യി­രു­ന്നു അ­വ­രു­ടെ ആ­വ­ശ്യം. ഇ­തേ ക­മ്പ­നി­ക്കാ­ണ് കേ­ര­ള­ത്തി­ലും പാ­ത വി­ക­സ­ന­ത്തി­ന് ക­രാര്‍ ല­ഭി­ച്ചി­ട്ടു­ള്ള­തെ­ന്ന വ­സ്തു­ത ഞെ­ട്ടി­പ്പി­ക്കേ­ണ്ട­താ­ണ്.

പാ­ത വി­ക­സ­ന­ത്തോ­ടെ ഇ­പ്പോഴ­ത്തെ വ്യാപാ­ര സ്ഥാ­പ­ന­ങ്ങള്‍ പൂര്‍­ണ­മാ­യി അ­പ്ര­ത്യ­ക്ഷ­മാ­കും. ചില്ല­റ വില്‍­പ­ന ശാ­ലക­ളെ ത­കര്‍­ക്കു­ക­യെ­ന്ന കു­ത്ത ക­മ്പ­നി­ക­ളു­ടെ ന­ട­ക്കാ­തെ പോ­യ അ­ഭി­ലാ­ഷ­മാ­ണ് ഇ­തോ­ടെ സാ­ധ്യ­മാ­വു­ക. വി­ക­സി­ച്ചു ക­ഴി­ഞ്ഞ ദേശീ­യ പാ­ത­യു­ടെ അ­രി­കു­ക­ളില്‍ ന­മു­ക്ക് ഒ­രു ത­ര­ത്തി­ലു­ള്ള അ­വ­കാ­ശ­വു­മു­ണ്ടാ­വു­ക­യില്ല. പകരം കു­ത്ത­ക­കള്‍­ പ­ണി­യുന്ന ഷോ­പ്പി­ങ് മാ­ളു­ക­ളി­ലേ­ക്ക് വ്യാ­പാ­രം മാ­റും. ഇ­പ്പോള്‍ അ­ധി­ക­മാ­യെ­ടു­ക്കു­ന്ന 15 മീ­റ്റര്‍ ത­ന്നെ ഇത്ത­രം ഷോ­പ്പി­ങ്­മാ­ളു­കള്‍ പ­ണി­ഞ്ഞ് കു­ത്ത­ക­കള്‍­ക്ക് കൈ­മാ­റാ­നാ­ണെന്നാ­ണ് ആ­രോ­പ­ണം.

സം­സ്ഥാന­ത്ത് പ­ല­യി­ട­ങ്ങ­ളിലും ദേശീ­യ പാ­ത ത­കര്‍­ന്ന നി­ല­യി­ലാണ്. ഇ­ത് അ­റ്റ­കു­റ്റപ്പ­ണി ന­ട­ത്താ­ത്ത­തി­ന് പി­ന്നിലും ഈ കോണ്‍­ട്രാ­ക്ടര്‍­മാ­രു­ടെയും കണ്‍­സള്‍­ട്ടണ്‍­സി­ക­ളു­ടെയും ക­യ്യു­ണ്ടെ­ന്നാ­ണ് ആ­രോ­പണം. റോ­ഡ് അ­റ്റ­കു­റ്റപ്പ­ണി ന­ട­ത്താ­തി­രി­ക്കു­കയും എ­ന്നി­ട്ട് ദേ­ശീ­യപാ­ത വി­ക­സ­ന­ത്തി­ന് അ­നു­കൂ­ല­മാ­യി അ­ഭി­പ്രാ­യം രൂ­പീ­ക­രി­ക്കു­ക­യു­മാ­ണ് ല­ക്ഷ്യം. ഇ­തി­ന് ആ­വ­ശ്യമാ­യ ഉ­ദ്യോ­ഗസ്ഥ­രെ ഇ­വര്‍ കാ­ണേ­ണ്ട വിധം കാ­ണു­കയും ചെ­യ്യു­ന്നു­ണ്ട്.

ദേശീ­യ പാ­ത 45 മീറ്റര്‍: തീ­രു­മാ­നം മു­ഖ്യ­മ­ന്ത്രി­യു­ടെ എ­തിര്‍­പ്പ് മ­റി­കടന്ന്

Advertisement