ന്യൂദല്‍ഹി: ദേശീയപാതയുടെ വീതി 30 മീറ്ററായി കുറക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഉടന്‍ കത്തയക്കും.

ദേശീയ പാത വികസനം 45 മീറ്റര്‍ വേണമെന്നാണ് കേന്ദ്ര നയം. എന്നാല്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വീതി 30 മീറ്ററായി കുറക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്. ഇതിനായി സര്‍വ്വ കക്ഷി സംഘം കേന്ദ്രത്തെ സമീപിച്ച്് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.