എഡിറ്റര്‍
എഡിറ്റര്‍
നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയയ്ക്കും രാഹുലിനും തിരിച്ചടി; അന്വേഷണത്തിന് അനുമതി നല്‍കി ദല്‍ഹി ഹൈക്കോടതി
എഡിറ്റര്‍
Friday 12th May 2017 12:58pm

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും തിരിച്ചടി.


Dont Miss മര്‍കസിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ സമരവേദിയില്‍ സംഘര്‍ഷം; അനുഭാവ സമരവുമായി എസ്.എസ്.എഫും 


അന്വേഷണത്തിന് അനുമതി നല്‍കി ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.

ഇവരുടെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍ കമ്പനിക്കെതിരെയാണ് കേസ്. നാഷണല്‍ ഹെറാള്‍ഡിലെ ആസ്തി യങ് ഇന്ത്യയിലേക്ക് മാറ്റിയെന്നാണ് പരാതി.

ഇക്കാര്യത്തില്‍ ആദായ നികുതി വകുപ്പിനും അന്വേഷണം നടത്താമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ ദല്‍ഹി മെട്രോ പൊളിറ്റന്‍ കോടതി നേരത്തെ ഇരുവര്‍ക്കും സമന്‍സ് അയച്ചിരുന്നു.

പ്രഥമദൃഷ്ട്യാ ഇവര്‍ക്കെതിരെ തെളിവുണ്ടെന്ന പരാമര്‍ശത്തോടെയായിരുന്നു ഇത്. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ സോണിയയും രാഹുലും ഹരജി നല്‍കിയത്.

ജവാഹര്‍ലാല്‍ നെഹ്രു 1937ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എ.ജെ.എല്‍.) പുതുതായുണ്ടാക്കിയ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് സുബ്രഹ്മണ്യം സ്വാമിയാണ് പരാതി നല്‍കിയത്.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും ചേര്‍ന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എല്‍. കമ്പനിയെ യങ് ഇന്ത്യന്‍ എന്നൊരു ഉപ കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സ്വാമി ആരോപിക്കുന്നത്.

സോണിയാഗാന്ധിക്കും രാഹുലിനും പുറമെ കേസില്‍ മോത്തിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, സാം പിത്രോഡ എന്നിവരും പ്രതികളാണ്.

Advertisement