തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച പുതിയ ബജറ്റില്‍ ദേശീയ ഗെയിംസിനുള്ള സ്‌റ്റേഡിയങ്ങളുടെ നവീകരണത്തിനായി 120 കോടി അനുവദിച്ചു. ഇടുക്കിയില്‍ വോളിബോള്‍ അക്കാദമി, കേരള കായികരംഗത്തിന്റെ കുലപതിയായ ജി.വി.രാജയുടെ ജന്മസ്ഥലമായ പൂഞ്ഞാറില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്നിവ സ്ഥാപിക്കും.

വോളിബോള്‍ അക്കാദമിക്ക് 50 ലക്ഷം അനുവദിക്കും. പൂഞ്ഞാര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ജി.വി.രാജ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്ന് പേരിടുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പാല മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്

Subscribe Us: