ന്യൂദല്‍ഹി: സാമ്പത്തിക നഷ്ടത്തില്‍ നിന്നും പുറത്തുകടക്കുന്നു എന്ന സൂചന നല്‍കി തുടര്‍ച്ചയായ രണ്ടാം മാസവും എയര്‍ ഇന്ത്യ ലാഭത്തിലേക്ക്. ഡിസംബറിലെ കണക്കനുസരിച്ച് ഈ പൊതുമേഖലാ വിമാനക്കമ്പനിയുടെ പ്രവര്‍ത്തന ലാഭം 50 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

ഇതിനുമുമ്പുള്ള മാസം വരുമാനം 22 കോടിയായിരുന്നു. പുതുവര്‍ഷത്തിലെ ആദ്യമാസത്തെ കണക്കും അനുകൂലമായിരിക്കുമെന്ന് കമ്പനിവൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നു.

2008 മുതല്‍ കടുത്ത സാമ്പത്തിക നഷ്ടമായിരുന്നു എയര്‍ ഇന്ത്യക്ക് നേരിടേണ്ടിവന്നത്. ഇത് നികത്താനായി വിമാനക്കൂലി വര്‍ധിച്ചതോടെ യാത്രക്കാരുടെ എണ്ണത്തലും കുറവുണ്ടായി. എന്നാല്‍ ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുകയായിരുന്നു.