എഡിറ്റര്‍
എഡിറ്റര്‍
ദേശീയഗാന വിവാദം: തരൂരിന് കുറ്റപത്രം നല്‍കുന്നതിന് സ്റ്റേയില്ലെന്ന് കോടതി
എഡിറ്റര്‍
Wednesday 2nd January 2013 3:58pm

കൊച്ചി: ദേശീയഗാനത്തെ അനാദരിച്ചുവെന്ന കേസില്‍ കേന്ദ്ര സഹമന്ത്രി ശശി തരൂരിന് കുറ്റപത്രം നല്‍കുന്നതിന് സ്‌റ്റേയില്ലെന്ന് ഹൈക്കോടതി. സ്‌റ്റേ ചെയ്യണമെന്ന തരൂരിന്റെ ഹരജി ഹൈക്കോടതി തള്ളി.

Ads By Google

നേരത്തെ ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറിയിരുന്നു. സ്റ്റിസ് പി.ആര്‍ രാമചന്ദ്രന്‍ നായരായിരുന്നു പിന്മാറിയത്. തുടര്‍ന്ന് കേസ് മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.

താന്‍ ദേശീയഗാനത്തോട് അനാദരം കാട്ടിയിട്ടില്ലെന്നും കേസിനാസ്പദമായ പരാതി ദുരുദ്ദേശ്യപരമാണെന്നും ആരോപിച്ചാണ് തരൂര്‍ കോടതിയെ സമീപിച്ചത്.

തരൂരിനെതിരായുള്ള വിചാരണാ നടപടികള്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് നടക്കുന്നത്.

2008 ഡിസംബര്‍ 16ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെ ദേശീയഗാനം ആലപിക്കുന്നതിനിടെ തരൂര്‍ അത് തടസ്സപ്പെടുത്തിയെന്നാണ് കേസ്.

ജനഗണമന ആലപിച്ചപ്പോള്‍ ശശി തരൂര്‍ അനാദരവ് കാണിച്ചെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരമാണ് ഹരജി നല്‍കിയത്. ദേശീയ ഗാനം ആലപിച്ചപ്പോള്‍ കൈ നെഞ്ചോട് ചേര്‍ത്തുവെന്നായിരുന്നു പരാതി.

സദസ്സിലുള്ളവരോടും ഇങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇത് അമേരിക്കന്‍ രീതിയാണെന്നും ഇന്ത്യന്‍ രീതിയല്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

Advertisement