Categories

എനിക്ക് ഇതുവരെ ലഭിച്ചത് വന്‍ പ്രൊജക്ടുകള്‍: നസ്രിയ

nazriya

മലയാളത്തിലും തമിഴിലും ഒരുപോലെ ചുവടുറപ്പിച്ച് മുന്നേറുന്ന നസ്രിയ സന്തോഷത്തിലാണ്. തന്നെ കുറിച്ചുണ്ടാകുന്ന വിവാദങ്ങളോ അപവാദങ്ങളോ താരം ശ്രദ്ധിക്കുന്നതേയില്ല.

മലയാളവും തമിഴും ഒരു പോലെ നോക്കുക്കുകയാണെന്നും ഭാഷ ഏതായാലും നല്ല സിനിമകളാണ് ശ്രദ്ധിക്കുന്നതെന്നും താരം പറയുന്നു.

മികച്ച സ്‌ക്രിപ്റ്റും തന്റെ കഥാപാത്രത്തിനുള്ള പ്രാധാന്യവുമാണ് ഒരു ചിത്രം കമിറ്റ് ചെയ്യുമ്പോള്‍ നോക്കാറ്. അതിലെല്ലാമുപരി തനിക്ക് കംഫര്‍ട്ടബിള്‍ ആകുന്ന വേഷം മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നും നസ്രിയ പറയുന്നു.

ഇതുവരെ എനിക്ക് ലഭിച്ചത് വന്‍ പ്രൊജക്ടുകളായിരുന്നു. അവയെല്ലാം വലിയ ഹിറ്റുകളുമായി. സിനിമാ ഫീല്‍ഡില്‍ ഒരു മെന്ററൊന്നുമില്ല.
സിനിമയെ സംബന്ധിച്ച് കഥകള്‍ അമ്മയും അച്ഛനും കേള്‍ക്കാറുണ്ടെന്നും നസ്രിയ പറയുന്നു.

നിവിന്‍ പോളി നായകനാവുന്ന ‘ഓം ശാന്തി ഓശാന, ദുല്‍ഖര്‍ സല്‍മാനോടൊപ്പം ‘സലാല മൊബൈല്‍സ് എന്നിവയാണ് നസ്രിയയുടേതായി മലയാളത്തില്‍ പുറത്തിറങ്ങാനുള്ളത്. ജയ് നായകനാവുന്ന ‘തിരുമണം എന്ന നിക്കാഹ് തമിഴിലും റിലീസിന് ഒരുങ്ങുന്നുണ്ട്.

Tagged with: