കോഴിക്കോട്: വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറുദ്ദീന്‍ എളമരം പോലീസിന് മുന്നില്‍ ഹാജരാകില്ല.

ഇന്ന് ഹാജരാവില്ലെന്ന് അറിയിച്ചും പോലീസിന് മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ചോദിച്ചും മൂവാറ്റുപുഴ പോലീസിന് നസറുദ്ദീന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തെ ഈ മാസം 17നോ 18നോ ചോദ്യംചെയ്യുമെന്ന് പോലീസ് അറിയിച്ചു.