സി പി ഐ എമ്മും ആര്‍ എസ് എസും തങ്ങളേക്കാള്‍ അക്രമസ്വഭാവമുള്ളവരെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റ് നാസുറുദ്ദിന്‍ എളമരം. കണ്ണൂരില്‍ നിന്നും സി പി എമ്മിന്റെയും ആര്‍ എസ് എസ്സിന്റെയും കോട്ടയില്‍ നിന്നും പിടിച്ചെടുത്ത ബോംബും ആയുധങ്ങളും കണ്ടാല്‍ ഇന്ത്യന്‍ സൈന്യം പോലും ഞെട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ വോട്ടു ബാങ്ക് നഷ്ടപ്പെടുമെന്നു കരുതിയാണ് സി പി ഐ എം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുന്നിട്ടിറങ്ങുന്നതെന്നും നാസുറുദ്ദിന്‍ എളമരം പറഞ്ഞു. അധ്യാപകന്റെ കൈവെട്ടിയ കേസ്സിനെ തുടര്‍ന്ന് നിരോധന ഭീഷണി നേരിടുകയാണ് പോപ്പുലര്‍ഫ്രണ്ട്.

താന്‍ ഒരു മതവിശ്വാസിയാണെന്നും എന്തിന് ഞാന്‍ ഒരു മതത്തെ തള്ളി പറയണമെന്നും ചികില്‍സയില്‍ കഴിയുന്ന അധ്യാപകന്‍ ടി ജെ ജോസഫ് പറഞ്ഞു.