എഡിറ്റര്‍
എഡിറ്റര്‍
ഭീകരനെന്ന് മുദ്രകുത്തപ്പെട്ട് ഏഴ് വര്‍ഷത്തെ തടവ്: ഒടുവില്‍ സന്യാസിയുടെ മൊഴിയില്‍ നാസിറിനു മോചനം
എഡിറ്റര്‍
Monday 24th March 2014 12:48am

nasir

ന്യൂദല്‍ഹി: ഭീകരനെന്ന് മുദ്രകുത്തപ്പെട്ട് ഏഴ് വര്‍ഷത്തെ തടവിന് ശേഷം ഒടുവില്‍ നാസിര്‍ ഹുസൈന്‍ എന്ന ഛോട്ടുവിന് മോചനം. വിചാരണത്തടവുകാരനായി ജയിലില്‍ കഴിഞ്ഞ നാസിറിനെ ഒരു വൃദ്ധ സന്യാസിയുടെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ നിരപരാധിയെന്ന് കണ്ട് ഭീകര കേസുകള്‍ കൈകാര്യം ചെയ്യുന്ന ലഖ്‌നൗവിലെ പ്രത്യേക കോടതിയാണ് കഴിഞ്ഞ ദിവസം നാസിറിനെ മോചിപ്പിച്ചത്.

ഹരിദ്വാര്‍ വഴി പോകുന്ന ട്രെയിനില്‍ ബോംബുവെച്ച് കാവേരി മേളയ്‌ക്കെത്തുന്ന തീര്‍ഥാടകരെ കൊലപ്പെടുത്താന്‍ നാസിര്‍ പദ്ധതിയിട്ടുവെന്നാണ് പൊലീസ് നല്‍കിയ സാക്ഷി മൊഴി. ഇത് തള്ളിക്കളഞ്ഞ കോടതി സ്വാമിയുടെ സാക്ഷ്യം ശരിവെയ്ക്കുകയായിരുന്നു. തന്റെ ആശ്രമത്തില്‍ ജോലിക്കത്തെിയ നാസിറിനെ 2007 ജൂണ്‍ 19ന് ഒരു സംഘം ആളുകള്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നാണ് ഉത്തരാഖണ്ഡ് തെഹ്രി ഗഡ്വാളിലെ സ്വാമി ശിവാനന്ദ് കോടതിയെ ബോധിപ്പിച്ചത്.

71കാരനായ സ്വാമി സ്വന്തം താല്‍പര്യപ്രകാരം സ്വന്തം ചിലവിലാണ് സാക്ഷി പറയാന്‍ വന്നതെന്നും കോടതി നിരീക്ഷിച്ചു. ട്രെയിന്‍ യാത്ര മുടങ്ങിയതിനാല്‍ 8700 രൂപ മുടക്കി ഡെറാഡൂണില്‍ നിന്ന് ലഖ്‌നൗവിലേക്ക് വിമാനത്തിലാണ് നാസിറിന്റെ മോചനത്തിന് വഴി തുറക്കാന്‍ സ്വാമി ശിവാനന്ദ് എത്തിയത്.

നിരോധിത ഹര്‍കത്തുല്‍ ജിഹാദുല്‍ ഇസ്ലാമിയ്ക്ക് (ഹുജി) വേണ്ടി നാട്ടിലെങ്ങും സ്‌ഫോടനങ്ങള്‍ നടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ഏഴ് വര്‍ഷം മുന്‍പ് ഉത്തര്‍പ്രദേശ് പൊലീസ് നാസിറിനെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാനില്‍ പരിശീലനം നേടിയ ഇയാളില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായും പ്രത്യേക ദൗത്യസേന അവകാശപ്പെട്ടിരുന്നു.

Advertisement