എഡിറ്റര്‍
എഡിറ്റര്‍
പ്രെഗ്നന്റ് കിങിലൂടെ നസ്‌റുദ്ദീന്‍ ഷായുടെ മകള്‍ മലയാളത്തിലേക്ക്
എഡിറ്റര്‍
Friday 14th March 2014 4:25pm

heeba-shah

പരീക്ഷണാത്മക ചിത്രങ്ങള്‍ക്ക് ഏറെ പേരുകേട്ടിട്ടുള്ളതാണ് മലയാളം സിനിമ. പഴയ കാല ചിത്രങ്ങളുടെ റീമേക്കുകളായും വ്യത്യസ്ത കതാതന്തുക്കളോടെയുമുള്ള പല ചിത്രങ്ങളും നാം ഇതിനകം മലയാള സിനിമാ വേദിയില്‍ കണ്ടുകഴിഞ്ഞു.

ഇപ്പോഴിതാ അത്തരം ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് മറ്റൊരു ചിത്രം കൂടി. ടി.കെ രാജീവ് കുമാറിന്റെ പ്രെഗ്നന്റ് കിങ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം പേരില്‍ മാത്രമല്ല പുതുമ പുലര്‍ത്തുന്നത്.

ബൈലിങ്ക്വല്‍ ചിത്രമായ പ്രെഗ്നന്റ് കിങ് മലയാളത്തിലും ഇംഗ്ലീഷിലും എടുക്കും എന്നതിന് പുറമെ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ബോളിവുഡിലെ പ്രശസ്ത നടന്‍ നസ്‌റുദ്ദീന്‍ ഷായുടെ മകള്‍ ഹീബയാണെന്നൊരു പ്രത്യേകത കൂടിയുണ്ട്.

പേരുകേട്ട നാടക അഭിനേത്രി ആയ ഹീബ മിസ്ഡ് കാള്‍, ഹാത്തി കാ അണ്ഡാ, മാംഗോ മഫിള്‍ തുടങ്ങിയ ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹീബയെക്കൂടാതെ മുംബൈയില്‍ നിന്നും ബാംഗലൂരില്‍ നിന്നുമായി മറ്റ് ചില നാടക അഭിനേതാക്കള്‍ കൂടി ചിത്രത്തിലുണ്ടാകും.

മഹാഭാരതത്തില്‍ നിന്നാണ് പ്രെഗ്നന്റ് കിങ് എന്ന് സിനിമയ്ക്ക് പേര് ലഭിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലിംഗ അസമത്വത്തെ ആധാരമാക്കിയുള്ളതാകും ചിത്രം എന്നും രാജീവ് കുമാര്‍ പറഞ്ഞു.

Advertisement