Administrator
Administrator
നസീറിനെ കൊലപ്പെടുത്താന്‍ വാര്‍ഡന്‍ ആവശ്യപ്പെട്ടു: സഹതടവുകാരന്‍
Administrator
Friday 1st July 2011 11:39am

naseerകൊച്ചി: കശ്മീര്‍ റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെ തീവ്രവാദ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിനെ കൊലപ്പെടുത്താന്‍ ജയില്‍ വാര്‍ഡന്‍ ആവശ്യപ്പെട്ടുവെന്നു സഹതടവുകാരന്റെ പരാതി. ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ടു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വിഷ്ണു ശ്രീകുമാര്‍ ആണ് കോടതിയില്‍ പരാതി നല്‍കിയത്.

നസീറിനെ കൊലപ്പെടുത്തണമെന്നു ജയില്‍ വാര്‍ഡന്‍ റിന്‍സ് തോമസ് ആവശ്യപ്പെട്ടുവെന്നു കാണിച്ചാണ് എന്‍.ഐ.എ കോടതിക്കു പരാതി നല്‍കിയത്. നസീറിനെ കൊലപ്പെടുത്തിയാല്‍ പ്രത്യുപകാരമായി തന്നെ ജയിലില്‍നിന്ന് മോചിപ്പിക്കാമെന്ന് വാര്‍ഡന്‍ വാഗ്ദാനം നല്‍കിയതായും പരാതിയില്‍ പറയുന്നു.

നസീര്‍ ആത്മഹത്യ ചെയ്തു എന്നു തോന്നിക്കുന്ന വിധത്തില്‍ സയനൈഡോ അതിനു പറ്റിയ വസ്തുക്കളോ കൊണ്ടുവന്നുതരാമെന്നും വാര്‍ഡന്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു. എന്നാല്‍, ആരെയും കൊല്ലാന്‍ കഴിയില്ലെന്ന് താന്‍ മറുപടി പറഞ്ഞു. എന്നാല്‍ ഈ സംസാരം നസീല്‍ കേട്ടിട്ടുണ്ടെന്നും പരാതില്‍ പറയുന്നു.

വിവരം കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ജയിലധികൃതരില്‍ നിന്നോ അവരുടെ വിശ്വസ്തരും കൂട്ടാളികളുമായ തടവുകാരില്‍ നിന്നോ ജീവനു ഭീഷണിയുയരാനിടയുണ്ടെന്നും തനിക്കു സംരക്ഷണം നല്‍കണമെന്നും ശ്രീകുമാര്‍ കോടതിയോട് ആവശ്യപ്പെട്ടു.

വിയ്യൂര്‍ ജയിലില്‍ തനിക്കു സുരക്ഷാഭീഷണിയുണെ്ടന്നു കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് നസീറിനെ കഴിഞ്ഞ ദിവസം പൂജപ്പുര ജയിലിലേക്കു മാറ്റിയിരുന്നു.

Advertisement