മുംബൈ: ഹിന്ദി ഫിലിം ഇന്റസ്ട്രിയില്‍ അസൂയാവഹമായ സ്ഥാനമാണ് വിദ്യാബാലന്‍ സ്വന്തമാക്കിയിട്ടുള്ളതെന്ന് നസറുദ്ദീഷന്‍ ഷാ.

‘ വിദ്യ മികച്ച നടിയാണ്. വളരെ ബുദ്ധിമതിയാണ്. വെറുതെ കഠിനാദ്ധ്വാനം ചെയ്യുകയല്ല വിദ്യ ചെയ്യുന്നത്, നല്ല വേഷങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ശ്രദ്ധ ചെലുത്തുന്നുണ്ട്. മുന്‍നിര ബോളിവുഡ് നടിമാര്‍ക്കുപോലും അസൂയ തോന്നുന്ന വിധത്തില്‍ വിദ്യവളര്‍ന്നത് അവരുടെ ധൈര്യത്തിന്റെ ഫലമായാണ്’ അദ്ദേഹം പറഞ്ഞു.

Subscribe Us:

സ്ത്രീ പ്രാധാന്യമുള്ള തിരക്കഥകള്‍ വിശ്വസിച്ചേല്‍പ്പിക്കാന്‍ പറ്റിയ നടി വിദ്യാബാലനാണെന്നും നസീര്‍ പ്രഖ്യാപിച്ചു. ഇഷ്‌കിയ, ഡേര്‍ട്ടി പിക്ചര്‍ എന്നീ ചിത്രങ്ങളില്‍ നസ്‌റുദ്ദീന്‍ വിദ്യയ്‌ക്കൊപ്പം അഭിനയിച്ചിരുന്നു.

വിദ്യാ ബാലനെ അഭിനന്ദിച്ച നസീര്‍ അതിനുപിന്നാലെ അക്ഷാന്ത് വേര്‍മയുടെ ദല്ലി ബെല്ലിയെയും മുക്തകണ്ഠം പ്രശംസിച്ചു.

‘ ഏറെ രസകരമായ ചിത്രമാണ് ദല്ലി ബെല്ലി. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മാത്രമേ കോംപ്രമൈസ് ചെയ്തിട്ടുള്ളൂ. ഇത്തരമൊരു ചിത്രമോ തിരക്കഥയോ തയ്യാറാക്കുക എന്നത് എളുപ്പമല്ല’ നസ്‌റുദ്ദീഷന്‍ ഷാ വ്യക്തമാക്കി.

1975ല്‍ നിഷാന്ത് എന്ന ചിത്രത്തിലൂടെയാണ് നസ്‌റുദ്ദീഷന്‍ ഷാ ബോളിവുഡില്‍ പ്രവേശിക്കുന്നത്. അതിനുശേഷം 1980ല്‍ പുറത്തിറങ്ങിയ ഹം പാംഞ്ച് എന്ന ചിത്രത്തിലൂടെ മുഖ്യധാര സിനിമയുടെ ഭാഗമായി അദ്ദേഹം മാറി.

Malayalam News

Kerala News in English